വിവാഹത്തിന് ഒരുങ്ങി കാജല്‍ അഗര്‍വാള്‍, ഗൗതമിനൊപ്പമുളള പുതിയ ചിത്രങ്ങളുമായി നടി
തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍ അഗര്‍വാളിന്റെ വിവാഹ വാര്‍ത്ത ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തിയിരുന്നു. സൂപ്പര്‍താര ചിത്രങ്ങളിലൂടെയെല്ലാം തെന്നിന്ത്യയില്‍ തിളങ്ങിയ നടിയുടെ വിവാഹം ഒക്‌ബോബര്‍ 30നാണ് നടക്കുക. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ മുംബൈ സ്വദേശി ഗൗതം കിച്ച്‌ലു ആണ് കാജലിന്റെ പ്രതിശ്രുത വരന്‍. നടിയുടെ വിവാഹ നിശ്ചയ ചടങ്ങ് അടുത്തിടെയാണ് നടന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്ന ആളെയാണ് നടി വിവാഹം കഴിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടുളള വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് കാജല്‍ അഗര്‍വാള്‍ മുന്‍പ് അറിയിച്ചിരുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞിരുന്നു.

വീട്ടുകാര്‍ തമ്മില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് കാജലിന്റെതായി നടക്കുക. അതേസമയം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഗൗതമിനൊപ്പമുളള പുതിയ
ചിത്രങ്ങള്‍ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍ എത്തിയിരുന്നു. ആരാധകര്‍ക്ക് ദസറ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ഭാവി വരനൊപ്പം കാജല്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹത്തോട് അനുബന്ധിച്ചുളള കാജലിന്റെ ബ്രൈഡല്‍ ഷവര്‍ പാര്‍ട്ടിയും നടത്തിയിരുന്നു.

കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ആഘോഷ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കാജലിന്റെ സഹോദരി നിഷ അഗര്‍വാളാണ് ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നത്. നിഷയുടെ വീട്ടില്‍ നടന്ന പാര്‍ട്ടിയില്‍ വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കറുത്ത വസ്ത്രമണിഞ്ഞ് മുയല്‍ ചെവിയുടെ മാതൃക തലയില്‍ വെച്ചുകൊണ്ട് ബ്രൈഡ് ടു ബീ ബാനര്‍ ദേഹത്ത് ചുറ്റിയായിരുന്നു കാജല്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്.

അതേസമയം തെന്നിന്ത്യന്‍ സിനിമയിലാണ് തിളങ്ങിയതെങ്കിലും മുംബൈ സ്വദേശിനിയാണ് കാജല്‍. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്. 2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നായികയായും സഹനടിയായുമൊക്കെ കാജല്‍ അഗര്‍വാള്‍ വിവിധ ഇന്‍ഡസ്ട്രികളിലായി തിളങ്ങിയിരുന്നു.

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ് കൂടുതല്‍ തിളങ്ങിയത്. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് നടി കൂടുതല്‍ അഭിനയിച്ചിരുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും കാജല്‍ അഭിനയിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലെയെല്ലാം സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് നടി സജീവമായിരുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജയം രവിയുടെ തമിഴ് ചിത്രം കോമാളിയാണ് കാജല്‍ അഗര്‍വാളിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം. കോമാളിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങള്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications











