കാജല്‍ അഗര്‍വാളിന്റെ അനുജത്തി മലയാളത്തില്‍
മിക്ക നായികമാരും മാതൃഭാഷയില്‍ ഒരു ചിത്രം ചെയ്തതിന് ശേഷമാണ് അന്യഭാഷയിലേക്ക് കടക്കുന്നത്. എവിടെ ഭാഗ്യം തെളിയുന്നു എന്നതെല്ലാം പിന്നത്തെ കാര്യം. മാതൃഭാഷയില്‍ അരങ്ങേറ്റം കുറിച്ച് അന്യഭാഷയില്‍ ശ്രദ്ധിക്കപ്പെടുന്നവരാണ് മിക്കവരും. എന്നാല്‍ ഇവിടെയിതാ ഒരു അന്യഭാഷക്കാരി മലയാളത്തിലൂടെ ബിഗ് സ്‌ക്രീനില്‍ അരങ്ങേറ്റം കുറിക്കുന്നു.
പ്രശസ്ത തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിന്റെ അനുജത്തി നിഷ അഗര്‍വാളാണ് മലയാള സിനിമയിലൂടെ അഭിനയ ജീവിതം തുടങ്ങുന്നത്. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യാ എന്ന ചിത്രത്തിലൂടെയാണ് നീതു അഗര്‍വാളിന്റെ രംഗപ്രവേശം. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.

ഓര്‍ഡിനറി, റോമന്‍സ്, ത്രി ഡോട്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച സൗഹൃദകൂട്ടുകെട്ടുകളെന്ന വിശേഷണം നേടിയൊടുത്ത കുഞ്ചാക്കോ ബോബനും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് നേരത്തെ ഭയ്യ ഭയ്യ എന്ന ചിത്രം ശ്രദ്ധിക്കപ്പെടാന്‍ കാരണം.
ഒരു മുഴുനീള ഹാസ്യ കുടുംബ ചിത്രമായിരിക്കും ഭയ്യാ ഭയ്യാ. ഇന്നസെന്റാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. കോണ്‍ട്രാക്ടറായി ജോലി ചെയ്യുന്ന ചാക്കോ (ഇന്നസെന്റ്) ബംഗാളില്‍നിന്ന് ഒരു 12 വയസ്സുകാരനായ പയ്യനെ എടുത്തു വളര്‍ത്തുന്നു. ബംഗാളില്‍ നിന്ന് കേരളത്തിലെത്തിക്കുന്ന പയ്യനെ ചാക്കോ സ്വന്തം മകനെ പോലെയാണ് വളര്‍ത്തുന്നത്. കേരളത്തിലെത്തുന്ന ആദ്യത്തെ കുടിയേറ്റക്കാരനാണ് ഈ പയ്യന്‍.
പന്തണ്ട് വയസ്സുകാരന്‍ വലുതാവുന്നതാണ് ബിജു മേനോന്‍. കുഞ്ചാക്കോ ബോബന്‍ ഇന്നസെന്റിന്റെ സ്വന്തം മകന്റെ വേഷത്തിലെത്തുന്നു. വിനുത ലാലാണ് ബിജു മേനോന്റെ നായികയായെത്തുന്നത്. ബെന്നി പി നായരമ്പലം തിരക്കഥയെഴുതുന്ന ചിത്രം സഹോദര സ്‌നേഹത്തോടൊപ്പം മനോഹരമായ പ്രണയകഥയും പങ്കുവയ്ക്കുന്നു


Click it and Unblock the Notifications











