കാജല്‍ അഗര്‍വാള്‍ ഐറ്റം ഡാന്‍സിലേക്ക്
തമന്നയ്ക്കും ശ്രുതി ഹാസനും ശേഷം ഇതാ കാജല്‍ അഗര്‍വാളും ഐറ്റം ഡാന്‍സിലേയ്ക്ക്. തെലുങ്ക് ചിത്രമായ ഗീതാഞ്ജലിയിലാണ് ഐറ്റം നമ്പറിനായി കാജലിനെ ക്ഷണിച്ചിരിയ്ക്കുന്നത്. എന്നാല്‍ കാജല്‍ ഇതുവരെയും ഐറ്റം നമ്പറിന് സമ്മതം നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
ചിത്രത്തിലെ ഈ ഗാനത്തിനായി സംവിധായകന്‍ മുമ്പ് സമാന്തയെയും സമീപിച്ചിരുന്നു. എന്നാല്‍ താത്പര്യമില്ലെന്ന് പറഞ്ഞ് താരം ഒഴിവാവുകയായിരുന്നു. അഞ്ജലി നായികയാവുന്ന ചിത്രമാണ് ഗീതാഞ്ജലി.

തെന്നിന്ത്യയില്‍ ശ്രദ്ധേയായ കാജല്‍ അഗര്‍വാള്‍ ഇതുവരെയും ഐറ്റം ഡാന്‍സ് ചെയ്തിട്ടില്ല. അതിനാല്‍ തന്നെ ഗീതാഞ്ജലിയില്‍ താരം നൃത്തം ചെയ്താല്‍ അത് ചിത്രത്തിന് ഗുണകരമാകും. കാജലുമായി സംസാരിച്ചെങ്കിലും ഇതുവരെയും നൃത്തം ചെയ്യാമെന്നേറ്റിട്ടില്ല.
എന്നാല്‍ ഗീതാഞ്ജലിയുടെ അണിയറക്കാര്‍ക്കാകട്ടെ താരത്തെ വിടാന്‍ ഉദ്ദേശവുമില്ല. വീണ്ടും കാജലുമായി ഇക്കാര്യം സംസാരിയ്ക്കും. ഗഌമറസായി ഗാനരംഗത്ത് പ്രത്യക്ഷപ്പെടാന്‍ മുന്‍നിര നായികമാരെയാണ് ചിത്രത്തിന്റെ അണിയറക്കാര്‍ തേടുന്നത്. രാം ചരണ്‍ നായകനാവുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലാണ് കാജല്‍


Click it and Unblock the Notifications











