രണ്ടരക്കോടി കൊടുത്തു, കാജല്‍ കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു
തമിഴിലും തെലുങ്കിലും മിന്നിത്തിളങ്ങുകയാണ് കാജല്‍ അഗര്‍വാള്‍. സിനിമാഭിനയത്തിനൊപ്പം പരസ്യ ചിത്രങ്ങളിലും അഭിനയിക്കുന്ന കാജലിനെ കുറിച്ച് ഒടുവില്‍ കേട്ടത്, താരം കോണ്ടത്തിന്റെ പരസ്യത്തില്‍ അഭിനയിക്കുന്നു എന്നാണ്. രണ്ടരക്കോടി രൂപയാണത്രെ ഇതിനായി താരം കൈപ്പറ്റിയത്.
പക്ഷെ അഭിനയിക്കുന്നതിന് മുമ്പ് കാജല്‍ ചില കണ്ടിഷന്‍സ് അറിയിച്ചിരുന്നു. ഡബ്ള്‍ അര്‍ത്ഥം വരുന്ന വാക്കുകള്‍ ഉപയോഗിക്കില്ലെന്നാണ് ഒന്നാമത്തെ കണ്ടീഷന്‍. തുണി കുറയ്ക്കുന്നതിന് പരിധിയുണ്ടെന്നും ശരീരഭാഗങ്ങള്‍ അധികം കാണിക്കില്ലെന്നതും രണ്ടാമത്തെ കണ്ടീഷന്‍. എന്തായാലും രണ്ടരക്കോടി രൂപ വാങ്ങി കാജല്‍ പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നത് സത്യമാണ്.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
തെന്നിന്ത്യന്‍ നായികമാര്‍ പൊതുവേ സ്വന്തം ഭാഷയില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ പരീക്ഷിച്ചിട്ടാണ് ബോളിവുഡിലേക്ക് പോകുന്നത്. എന്നാല്‍ കാജല്‍ ഹിന്ദിയില്‍ ഒരു സിനിമ ചെയ്തതിന് ശേഷമാണ് തെന്നിന്ത്യയിലേക്ക് കടന്നത്.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
തെലുങ്ക് ചിത്രങ്ങളിലൂടെയാണ് കാജല്‍ അഗര്‍വാള്‍ എന്ന നടി ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്നത്. ലക്ഷ്മി കല്യാണം, ചന്ദമാമ, പൗറുഡു എന്നീ ചിത്രങ്ങളിലൂടെ തെലുങ്കില്‍ പരിചിതമായിത്തുടങ്ങി.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
ഭഗത്തിനൊപ്പം പളനി എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ് കാജലിന്റെ തമിഴ് അരങ്ങേറ്റം.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
മഗധീര എന്ന തെലുങ്ക് ചിത്രമാണ് കാജലിന് കരിയര്‍ ബ്രേക്ക് നല്‍കിയത്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തില്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പം മിന്നുന്ന പ്രകടനാണ് കാജല്‍ കാഴ്ചവച്ചത്

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
അതോടെ തമിഴിലും തെലുങ്കിലും കാജലിന് ധാരാളം അവസരങ്ങള്‍ വന്നു. രണ്ട് ഇന്റസ്ട്രിയിലും ഒരുപോലെ വിജയങ്ങള്‍ നേടാന്‍ കാജലിന് സാധിച്ചു. അതിനിടയില്‍ സിങ്കത്തിന്റെ റീമേക്കിലൂടെ വീണ്ടും ഹിന്ദിയില്‍ അഭിനയിച്ചു.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
കാര്‍ത്തി, സൂര്യ, വിജയ്, അല്ലു അര്‍ജുന്‍, രാം ചരണ്‍ തേജ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പമാണ് കാജലിന്റെ മിക്ക ചിത്രങ്ങളും.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
മികച്ച നടിയ്ക്കുള്ള സിനിമാ അവാര്‍ഡ് രണ്ട് തവണ (2010 ബൃന്ദാവന, 2013 തുപ്പാക്കി) ലഭിച്ചു. സിങ്കം എന്ന ചിത്രത്തിലൂടെ സീ സിനിമയുടെ മികച്ച പുതുമുഖത്തിനുള്ള പുരസ്‌കാരം ലഭിച്ചു. തുപ്പാക്കിയിലെ അഭിനയത്തിന് മികച്ച നടിയക്കുള്ള വിജയ് പുരസ്‌കാരം, അങ്ങനെ ഒത്തിരി പുരസ്‌കാരങ്ങള്‍ക്ക് കാജല്‍ അര്‍ഹയായി.

കാജല്‍ അഗര്‍വാള്‍ കോണ്ടത്തിന്റെ പരസ്യത്തില്‍
തെലുങ്കില്‍ ടെംപര്‍ എന്ന ചിത്രവും തമിഴില്‍ ശുശീന്ദ്രന്റെ പേരിടാത്ത ഒരു ചിത്രവും 'മാരി'യുമാണ് ഉള്ളത്. ഹിന്ദിയിലും പേര് തീരുമാനിക്കാത്ത രണ്ട് ചിത്രങ്ങളില്‍ കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications