കാജള്‍ അഗര്‍വാളിന് വേണ്ടി വീട്ടുകാര്‍ കണ്ടെത്തിയ വരന്‍, വിവാഹം ഉടന്‍

സിനിമാ ചിത്രീകരണമില്ല, ഫോട്ടോഷൂട്ട് ഇല്ല, സ്‌റ്റേജ് പ്രോഗ്രാമുകളില്ല, ഉദ്ഘാടനങ്ങളും മറ്റ് പൊതു പരിപാടികളുമില്ല സിനിമാ താരങ്ങളെല്ലാം വീടുകളില്‍ തന്നെ തുടര്‍ന്ന് വരികയാണ്. പലരും സോഷ്യല്‍ മീഡിയയില്‍ സജീവമായത് കൊണ്ട് ആരാധകര്‍ക്ക് അകലം അധികം അനുഭവപ്പെടുന്നില്ല. സിനിമയൊന്നുമില്ലാതെ ഇരിക്കുകയാണെങ്കിലും പലരും ഈ കൊറോണ കാലം തങ്ങള്‍ക്കിഷ്ടമുള്ള മറ്റ് പല കാര്യങ്ങള്‍ക്ക് വേണ്ടിയും ഉപയോഗപ്പെടുത്തുന്നുണ്ട്. ചിലരുടെ ജീവിതത്തില്‍ പല പല മാറ്റങ്ങളും സംഭവിയ്ക്കുന്നു. ഈ കൊറോണ കാലത്ത് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീരുമാനം എടുത്തിരിയ്ക്കുകയാണ് തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാള്‍. വീട്ടുകാരും കൂട്ടുകാരും ആരാധകരും ആവര്‍ത്തിച്ച് ചോദിച്ച കല്യാണം. ഈ വര്‍ഷം തന്നെ കാജള്‍ അഗര്‍വാളിന്റെ വിവാഹം ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രണയമല്ല, പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമാണത്രെ.

പലപ്പോഴും നടിയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് നിഷേധിച്ച കാജള്‍ ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. മുബൈയില്‍ ബിസിനസ്സുകാരനായ ആളുമായി കാജളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വാര്‍ത്ത സത്യമാണെങ്കില്‍ ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവും. വിവാഹ ശേഷം കാജളും ബിസിനസ്സിലേക്ക് കടക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. സിനിമാ അഭിനയം കുറയുമെങ്കിലും നിര്‍മാതാവായി ഈ രംഗത്ത് തന്നെയുണ്ടാവും. അതേ സമയം കൊറോണ കാരണം മുടങ്ങി കിടക്കുന്ന സിനിമകള്‍ സാഹചര്യം അുകൂലമായാലുടന്‍ അഭിനയിക്കും. വിവാഹം കഴിഞ്ഞാലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

Recommended Video

വിലക്ക് ഭീഷണിക്കെതിരെ പരസ്യമായ് വെല്ലുവിളിച്ച്‌ സംവിധായകർ | FIlmiBeat Malayalam

kajalaggarwal

കോമാളി എന്ന തമിഴ് ചിത്രമാണ് ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത കാജള്‍ അഗ്ഗര്‍വാള്‍ ചിത്രം. മൊസഗല്ലു, ആചാര്യ, മുംബൈ സാഗ, ഹേയ് സിനാമിക, ഇന്ത്യന്‍ ടു എന്നിങ്ങനെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി തിരക്കിലായിരുന്നു കാജള്‍. എല്ലാം വലിയ വലിയ സിനിമകളാണ്. കമല്‍ ഹലനൊപ്പമുള്ള ഇന്ത്യന്‍ ടു വില്‍ വലിയ പ്രതീക്ഷയായിരുന്നു നടിയ്ക്കും ആരാധകര്‍ക്കും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇനി എന്ന് സിനിമാ ചിത്രീകരണം ആരംഭിക്കാന്‍ കഴിയും എന്നറിയില്ല. കമല്‍ ഹസന്‍ ആണെങ്കില്‍ രാഷ്ട്രീയത്തില്‍ തിരക്കിലാണിപ്പോള്‍. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന മുംബൈ സാഗ, ബ്രിന്ദ സംവിധാനം ചെയ്യുന്ന ഹേയ് സിനാമിക എന്നി ബോളിവുഡ് ചിത്രങ്ങളിലും പ്രതീക്ഷ കുറവൊന്നുമല്ല. അതേ സമയം ബോളിവുഡ് ഹിറ്റ് ചിത്രമായ ക്വീനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് എന്ന തെലുങ്ക് ചിത്രം റിലീസ് ചെയ്യാന്‍ കാത്തിരിക്കവെയായിരുന്നു ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X