നയന്‍താരയ്ക്ക് ഒന്നരക്കോടി രൂപ പ്രതിഫലം
വിവാദങ്ങള്‍ക്കും വിഷമങ്ങള്‍ക്കും ശേഷമുള്ള നയന്‍താരയുടെ തിരിച്ചുവരവ് ക്ലിക്കായ മട്ടാണ്. ആരംഭം, രാജാ റാണി എന്നീ ചിത്രങ്ങള്‍ വലിയ ഹിറ്റുകളായിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ റിലീസ് ചെയ്ത ഇത് കതിര്‍വേലന്‍ കാതല്‍ എന്ന ചിത്രവും സൂപ്പര്‍ഹിറ്റായി മാറുകയാണ്. വീണ്ടും തമിഴകത്തിന്റെ താരറാണിപ്പട്ടത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുകയാണ് നയന്‍താര.
ഇതിനിടെ ഉദയനിധി സ്റ്റാലിന്റെ പുതിയ ചിത്രമായ നന്‍പേന്‍ടായിലേയ്ക്കും നയന്‍താരയെ നായികയായി തീരുമാനിച്ചിരിക്കുകയാണ്. നേരത്തേ കാജല്‍ അഗര്‍വാളിനെയായിരുന്നു ഉദയനിധിയുടെ നായികായി തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് കതില്‍വേലന്‍ കാതല്‍ ഹിറ്റായതോടെ അണിയറക്കാര്‍ പുതിയ ചിത്രത്തില്‍ നയന്‍താര തന്നെ മതിയെന്ന് തീരുമാനിയ്ക്കുകയായിരുന്നു.
ഒന്നരക്കോടി രൂപ പ്രതിഫലം നല്കിയാണേ്രത നയന്‍താരയ്ക്ക് ഈ ചിത്രത്തിന് നല്‍കുന്ന പ്രതിഫലം. ഇതില്‍ 50ലക്ഷം നല്‍കിയാണ് താരത്തെ കരാര്‍ ചെയ്തിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. കുംഭകോണത്ത് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിട്ടുണ്ട്. ഉദയനിധി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications












