For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  20 കിലോ കൂട്ടി പിന്നെ 15 കിലോ കുറച്ച ആസിഫ് അലിയുടെ നായിക! അമ്പരപ്പിക്കുന്ന മേക്ക് ഓവറുമായി നടി!

  |

  കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി സിനിമകളില്‍ ഞെട്ടിക്കുന്ന മേക്ക് ഓവറുകള്‍ നടത്താറുളളവരാണ് താരങ്ങള്‍. ഇന്ത്യയിലെ മിക്ക ഇന്‍ഡസ്ട്രികളിലും നടക്കുന്ന പതിവ് കൂടിയാണിത്. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം മറ്റു നടീനടന്മാരും രൂപമാറ്റം വരുത്തി സിനിമകളില്‍ അഭിനയിക്കാറുണ്ട്. ഒടിയനു വേണ്ടി മോഹന്‍ലാലും അപ്പോത്തിക്കിരിക്ക് വേണ്ടി ജയസൂര്യയും നടത്തിയ മേക്ക് ഓവറുകള്‍ ആരാധകരെയും പ്രേക്ഷകരെയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

  കോളിവുഡില്‍ ഐ എന്ന ചിത്രത്തിനായി വിക്രമും ദംഗലിനായി ആമിര്‍ ഖാനും വരുത്തിയ രൂപമാറ്റവും എല്ലാവരും കണ്ടതാണ്. ഇവരുടെയെല്ലാം കഥാപാത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നടന്‍മാര്‍ക്കൊപ്പം നായികമാരും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. എറ്റവുമൊടുവിലായി മലയാളത്തില്‍ നിന്നും ഒരു നടിയാണ് ഇത്തരത്തില്‍ മേക്ക് ഓവര്‍ നടത്തി ശ്രദ്ധേയയായിരിക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  ഓഡിഷന്‍ സമയത്ത് 68 കിലോ

  ഓഡിഷന്‍ സമയത്ത് 68 കിലോ

  ഫറ ഷിബ്ല എന്ന പുതുമുഖ നടിയാണ് ഇത്തരത്തില്‍ മേക്ക് ഓവര്‍ നടത്തി അമ്പരപ്പിച്ചിരിക്കുന്നത്. ഓഡിഷന്‍ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീര ഭാരം. സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി 20 കിലോയാണ് നടി കൂട്ടിയിരുന്നത്. ആറ് മാസം കൊണ്ടാണ് നടി ശരീര ഭാരം വര്‍ധിപ്പിച്ചത്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകളില്‍ എല്ലാം ഫറയുടെ കഥാപാത്രത്തെയും കാണിച്ചിരുന്നു. കൂടാതെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ നടിയെ കണ്ട് ആരാണിതെന്ന സംശയവും പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു.

  വര്‍ക്കൗട്ട്

  വര്‍ക്കൗട്ട്

  അവതാരകയായി ശ്രദ്ധ നേടിയ ശേഷമാണ് ഫറ ഷിബ്ല തന്റെ ആദ്യ ചിത്രത്തിലേക്ക് എത്തിയത്. സിനിമയുടെ ഷൂട്ട് ഡിസംബറില്‍ പൂര്‍ത്തിയായായതിന് പിന്നാലെയാണ് നടി ശരീര ഭാരം പഴയ രീതിയില്‍ ആക്കിയത്. ജിമ്മിലെ കഠിനമായ വര്‍ക്കൗട്ടിലൂടെ മൂന്ന് മാസം കൊണ്ട് 15 കിലോയാണ് നടി കുറച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുന്നത്.

  കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു

  കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു

  കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു നടി മേക്ക് ഓവര്‍ വരുത്തിയിരുന്നത്. അമ്മിണിപിളളയുടെ ട്രെയിലര്‍ കണ്ട് അത് താനാണെന്ന് ആര്‍ക്കും മനസിലായില്ലെന്ന് നടി തുറന്നുപറഞ്ഞിരുന്നു. ദംഗലിലെ ആമിര്‍ ഖാനും അപ്പോത്തിക്കിരിയിലെ ജയസൂര്യയുമെല്ലാം തനിക്ക് പ്രചോദനമായി മാറിയെന്നും നടി പറയുന്നു. തടിയുളള പെണ്‍കുട്ടിയ്ക്ക് വിവാഹ ശേഷമുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.

  ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ്

  ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ്

  ആസിഫ് അലി നായകവേഷത്തില്‍ കക്ഷി അമ്മിണിപ്പിളള ജൂണ്‍ 28നാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ആസിഫ് അലി ആദ്യമായി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കക്ഷി അമ്മിണിപ്പിളള. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

  ആസിഫ് അലിയുടെ പുതിയ ചിത്രം

  ആസിഫ് അലിയുടെ പുതിയ ചിത്രം

  അഹമ്മദ് സിദ്ധിഖ് ആണ് ചിത്രത്തില്‍ ഷജിത്ത് കുമാര്‍ എന്ന അമ്മിണിപ്പിളളയായി എത്തുന്നത്. ബേസില്‍ ജോസഫ്, അശ്വതി മനോഹരന്‍, വിജയരാഘവന്‍, മാമുക്കോയ, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി,ലുക്ക്മാന്‍,സരയു,രാജേഷ് ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് സൂപ്പറും പൗര്‍ണമിയും,ഉയരെ,വൈറസ് എന്നീ സിനിമകള്‍ വിജയമായതിനു പിന്നാലെയാണ് ആസിഫ് അലിയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

  അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വീണ്ടും! അത്ഭുതപ്പെടുത്തുന്ന രംഗങ്ങളുമായി ബ്രഹ്മാണ്ഡ ചിത്രം

  ആരാധകര്‍ക്കുമുന്നില്‍ ഭാവനയുടെ മാസ് എന്‍ട്രി വീണ്ടും! സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി താരം! വീഡിയോ

  English summary
  kakshi amminipilla actress fara shibla's make over video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X