ഹരിശങ്കര്‍ മാജിക്കില്‍ വീണ്ടുമൊരു മനോഹര ഗാനം പുറത്ത്‌! ആസിഫ് അലി ചിത്രത്തിന്റെ വീഡിയോ കാണാം

By Midhun Raj

തീവണ്ടിയിലെ ജീവാംശമായി ഗാനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് കെഎസ് ഹരിശങ്കര്‍. പാട്ട് തരംഗമായതോടെ ഹരിശങ്കറിന്റെതായി പുറത്തിറങ്ങിയ മറ്റു ഗാനങ്ങള്‍ക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. അതിരനിലെ പവിഴ മഴ പോലുളള ഗാനങ്ങള്‍ സംഗീതാസ്വാദകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഗായകന്റെതായി മറ്റൊരു മനോഹര ഗാനം കൂടി പുറത്തിറങ്ങിയിരുക്കുകയാണ്.

ആസിഫ് അലി ചിത്രം കക്ഷി അമ്മിണിപ്പിളളയ്ക്ക് വേണ്ടി പാടിയ ഗാനമാണ് വന്നിരിക്കുന്നത്. 'അവള്‍ വരും വസന്തമായി' എന്നു തുടങ്ങുന്ന പാട്ടിന് മികച്ച സ്വീകരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത പാട്ട് ഇതിനോടകം നിരവധി പേര്‍ കേട്ടുകഴിഞ്ഞു. പാട്ടിന്റെ ലിറിക്കല്‍ വീഡിയോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

kakshi amminippilla

ആസിഫ് അലി വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം ജൂണ്‍ 28നാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ദിന്‍ജിത്ത് അയ്യത്താന്‍ സിനിമ സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പോസ്റ്ററുകളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.

അഹമ്മദ് സിദ്ധിഖ് ആണ് ചിത്രത്തില്‍ ഷജിത്ത് കുമാര്‍ എന്ന അമ്മിണിപ്പിളളയായി എത്തുന്നത്. ബേസില്‍ ജോസഫ്, അശ്വതി മനോഹരന്‍, വിജയരാഘവന്‍, മാമുക്കോയ, നിര്‍മ്മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി,ലുക്ക്മാന്‍, സരയു, രാജേഷ് ശര്‍മ്മ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X