മണിയുടെ മരണത്തിലെ ദുരൂഹത നീങ്ങാന്‍ ജനങ്ങളെ പോലെ ഞാനും ആഗ്രഹിക്കുന്നു!സിബിഐയ്ക്ക് മൊഴി നല്‍കി വിനയന്‍

By Midhun Raj

കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചാലക്കുടിക്കാരന്‍ ചങ്ങാതി അടുത്തിടെയായിരുന്നു റിലീസ് ചെയ്തിരുന്നത്. പ്രഖ്യാപന വേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന് തിയ്യേറ്ററുകളില്‍ എത്തിയപ്പോഴും ഇതേ സ്വീകരണം ലഭിച്ചിരുന്നു. പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പികള്‍ക്ക് വിരാമമിട്ടുകൊണ്ടായിരുന്നു ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.

മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചിത്രത്തില്‍ പറയുന്നുണ്ടെന്ന് മുന്‍പ് വിനയന്‍ പറഞ്ഞിരുന്നു. മണിയുടെ മരണവും ഉള്‍പ്പെടുത്തികൊണ്ടായിരുന്നു വിനയന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി ചിത്രീകരിച്ചിരുന്നത്. മണിയുടെ മരണം ഒരു കൊലപാതകം ആയിട്ടായിരുന്നു വിനയന്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയികുരുന്നു. ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ വിവാദരംഗങ്ങള്‍ കണക്കിലെടുത്ത് സിബി ഐ വിനയനെ ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ചിത്രത്തെക്കുറിച്ച് സിബി ഐയോട് പറഞ്ഞ കാര്യങ്ങള്‍ വിനയന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

വിനയന്റെ വാക്കുകളിലേക്ക്

വിനയന്റെ വാക്കുകളിലേക്ക്

തിരുവന്തപുരം പ്രസ് ക്ലബില്‍ വെച്ചായിരുന്നു വിനയന്‍ ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. വിനയനൊപ്പം ചിത്രത്തിലെ നായകന്‍ രാജാമണിയും അണിയറ പ്രവര്‍ത്തകരും ഒപ്പമുണ്ടായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതനിടെയായിരുന്നു സിബിഐ ഓഫീസില്‍ മൊഴി കൊടുത്ത കാര്യം വിനയന്‍ പറഞ്ഞത്. ഞാനിന്ന് സിബി ഐ ഓഫീസില്‍ പോയെന്നും മൊഴി കൊടുത്തിട്ടു വരികയാണെന്നും വിനയന്‍ പറയുന്നു. സിനിമയുടെ ക്ലൈമാക്‌സില്‍ കാണിക്കുന്ന മരണക്കാരണത്തെക്കുറിച്ച് എന്താണ് പറയാനുളളതെന്നും അതിന് തെളിവുണ്ടോ എന്നുമൊക്ക അവര്‍ ചോദിച്ചിരുന്നു ഞാനെന്ന കലാകാരന്‍റെ ഭാവനയിലുളള വ്യാഖ്യാനമാണെന്ന് തിരിച്ചു മറുപടി നല്‍കി.വിനയന്‍ പറയുന്നു.

ദുരൂഹത നീങ്ങണം

ദുരൂഹത നീങ്ങണം

മണിയുടെ മരണത്തിന്റെ ദുരൂഹത നീങ്ങി ആ കേസ് ഫയല്‍ ക്ലോസ് ചെയ്ത് കാണാന്‍ എറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ആളാണ് താനെന്നും വിനയന്‍ പറയുന്നു. മണിയുടെത് സ്വഭാവിക മരണമോ കൊലപാതകമോ ആത്മഹത്യയോ ആവട്ടെ, പക്ഷേ ആ കേസിനൊരു അവസാനം ഉണ്ടാവേണ്ടതുണ്ട്. ആ ദുരൂഹത നീങ്ങിക്കാണാന്‍ മണിയെ സ്‌നേഹിക്കുന്ന ജനങ്ങളൊക്ക ആഗ്രഹിക്കുന്നുണ്ട്. എനിക്കും മണിയുടെ മരണകാരണം എന്താണെന്നറിയണം. വിനയന്‍ പറയുന്നു.

സിനിമയുടെ ക്ലൈമാക്‌സ്

സിനിമയുടെ ക്ലൈമാക്‌സ്

മണിയുടെ ദുരൂഹ മരണത്തെക്കുറിച്ചുളള അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നാണ് സിബിഐ അന്വേഷണ ഉദ്യോഗസ്ഥരോട് ചോദിച്ചപ്പോള്‍ എനിക്ക് മനസിലായത്. എന്റെ സിനിമയുടെ ക്ലൈമാക്‌സ് യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ അവര്‍ക്ക് പ്രചോദനം ആവുകയാണെങ്കില്‍ ആവട്ടെ, എനിക്കതില്‍ സന്തോഷമേയുളളൂ, വിനയന്‍ പറഞ്ഞു.

വീഡിയോ കാണൂ

വീഡിയോ കാണൂ

ചാലക്കുടിക്കാരന്‍ ചങ്ങാതി മുന്നേറുന്നു

ചാലക്കുടിക്കാരന്‍ ചങ്ങാതി മുന്നേറുന്നു

അതേസമയം റിലീസ് ചെയ്ത കേന്ദ്രങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ കലാഭവന്‍ മണിയായി രാജാമണിയായാണ് എത്തുന്നത്. ചിത്രത്തിലെ രാജാമണിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്. രാജാമണിക്കു പുറമെ സലീംകുമാര്‍,ധര്മ്മജന്‍ ,വിനയ് ഗോവിന്ദ്, ഹണി റോസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മികച്ച പ്രതികരണങ്ങള്‍ക്കൊപ്പം മോശമില്ലാത്ത കളക്ഷനും നേടിയാണ് ചിത്രം തിയ്യേറ്റുകളില്‍ മുന്നേറുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X