»   » കാസറ്റില്‍ നിന്നും സ്‌റ്റേജിലേക്ക്, ഒടുവില്‍ സിനിമയിലേക്കും... അബി എന്നാല്‍ ആമിന താത്ത!

കാസറ്റില്‍ നിന്നും സ്‌റ്റേജിലേക്ക്, ഒടുവില്‍ സിനിമയിലേക്കും... അബി എന്നാല്‍ ആമിന താത്ത!

Posted By:
Subscribe to Filmibeat Malayalam
ഇനിയില്ല, മലയാളികളുടെ ആമിനത്താത്ത | filmibeat Malayalam

മിമിക്രി കലയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന പേരായിരുന്നു അബി. അബി ഹബീബ് പിന്നീട് അബി മുഹമ്മയും കലാഭവന്‍ അബിയായും മാറുകയായിരുന്നു. കാസറ്റുകള്‍ തരംഗമായി നിന്ന തൊണ്ണൂറുകളില്‍ നിറഞ്ഞ് നിന്ന താരമായിരുന്നു അബി.

ചിത്രീകരണം അവസാനിപ്പിച്ച് ഓടി രക്ഷപെടാന്‍ ശ്രമിച്ചിരുന്നുവെന്ന് വിശാല്‍! വില്ലനായത് മോഹന്‍ലാല്‍?

അബി എന്ന പേര് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരിലേക്ക് ആദ്യം ഓടിയെത്തുക അമിതാഭ് ബച്ചനും ആമിന താത്തയുമാണ്. പ്രേക്ഷകര്‍ക്ക് ഇന്നും അബി ആമിന താത്തയാണ്. അബി പ്രത്യക്ഷപ്പെടുന്ന വേദികളില്‍ ആമിന താത്തയും അമിതാഭ് ബച്ചനും ഇന്നും ഒഴിവാക്കാനാകാത്ത ഐറ്റമാണ്.

ആമിന താത്ത

ആമിന താത്ത എന്ന കഥാപാത്രം ആദ്യമായി പ്രേക്ഷകര്‍ പരിചയപ്പെടുന്നത് ശബ്ദത്തിലൂടെയായിരുന്നു. ദിലീപും നാദിര്‍ഷയും അബിയും ചേര്‍ന്നൊരുക്കിയ ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റ് പരമ്പരയിലായിരുന്നു ആമിന താത്ത പിറവി കൊണ്ട്.

വേദികളിലേക്ക്

സ്റ്റേജ് പരിപാടികള്‍ സജീവമായി നിന്ന് തൊണ്ണൂറുകളില്‍ ആമിന താത്ത കാസറ്റിന് പുറത്തേക്ക് ഇറങ്ങി. ശബ്ദത്തിനൊപ്പം രൂപ ഭാവങ്ങളും സ്വീകരിച്ചപ്പോള്‍ അബി എന്ന കലാകാരന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി മാറി.

സിനിമയിലേക്ക്

ആമിന താത്ത കാസറ്റില്‍ നിന്നം സ്റ്റേജിലേക്ക് മാത്രമല്ല സിനിമയിലേക്ക് എത്തി. ക്യാമറയ്ക്ക് മുന്നിലേക്ക് ആമിന താത്തയെ എത്തിച്ചത് ആ കഥാപാത്രത്തിന് ലഭിച്ച പ്രേക്ഷക സ്വീകാര്യത തന്നെയായിരുന്നു. കിരീടമില്ലാത്ത രാജാക്കന്മാര്‍ എന്ന ചിത്രത്തിലായിരുന്ന ആമിന താത്തയായി അബി എത്തിയത്.

ഇന്നും ആമിന താത്ത

മിമിക്രി മിനി സ്‌ക്രീനിലേക്ക് ചേക്കേറിയപ്പോള്‍ അബി അകന്ന് നിന്ന്. വല്ലപ്പോഴും പരിപാടികളില്‍ അതിഥിയായി എത്തിയിരുന്ന അബിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചതും എന്നും ആവശ്യപ്പെട്ടിട്ടുള്ളതും ആമിന താത്തയും അമിതാഭ് ബച്ചനും മാത്രമായിരുന്നു.

സിനിമകളില്‍ അത്ര സജീവമല്ല

മിമിക്രി രംഗത്ത് നിന്നും സിനിമയിലെത്തിയവര്‍ പിന്നീട് സൂപ്പര്‍ താരങ്ങളായി മാറിയപ്പോഴും അബി സിനിമയില്‍ നിന്നും അകലം പാലിച്ചു. എന്നും മിമിക്രി തന്നെയായിരുന്നു അബിക്ക് പ്രിയം. ആര്‍ക്ക് മുന്നിലും ചാന്‍സ് ചോദിച്ച് നില്‍ക്കാന്‍ അബി താല്‍പര്യപ്പെട്ടിട്ടില്ല.

അന്‍പതോളം സിനിമകള്‍

മിമിക്രി കലാകാരന്മാര്‍ നിറഞ്ഞ് നിന്ന കോമഡി സിനിമകള്‍ തരംഗമായി നിന്ന തൊണ്ണൂറുകളില്‍ നിരവധി ചിത്രങ്ങളില്‍ അബിയും പ്രത്യക്ഷപ്പെട്ടിരുന്നു. അന്‍പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങളിൽ അബി അഭിനയിച്ചു.

English summary
Kalabhavan Abi as Aamina Thaatha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X