കലാഭവന്‍ മണിയുടെ നായികയായി അനന്യ
കലാഭവന്‍ മണിയെ കുറച്ചു കാലമായി വെള്ളിത്തിരയില്‍ കണ്ടിട്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ 'കൊന്തയും പൂണൂലും' എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്. പക്ഷെ കലാഭവന്‍ എങ്ങോട്ടും പോയിട്ടില്ല.
കലാഭവന്‍ മണി വീണ്ടും നായകവേഷത്തില്‍ വരുന്നു. ജോണ്‍സണ്‍ എസ്തപ്പന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡാഫേദര്‍' എന്ന ചിത്രത്തിലൂടെയാണ് മണി വീണ്ടും നായകനാകുന്നത്. ഇര്‍ഷാദ് സംവിധാനം ചെയ്ത 'കരീബിയന്‍' എന്ന ചിത്രത്തിലായിരുന്നു ഒടുവില്‍ കലാഭവന്‍ മണി നായകവേഷം ഇട്ടത്.

നായിക ആരാണെന്ന് അറിയണ്ടേ, അനന്യ. വിവാഹം സ്വന്ത ഇഷ്ടപ്രകാരമായുള്ള തീരുമാനമായതിനാല്‍ അനന്യയ്ക്ക് അഭിനയത്തിന് വിവാഹം ഒരു തടസ്സമേയല്ല. തമിഴിലും മലയാളത്തിലും ഒരുമിച്ച് അവസരങ്ങള്‍ ഒത്തിരിവരുന്നുണ്ട്. '100 ഡിഗ്രി സെല്‍ഷ്യസാ'ണ് ഒടുവില്‍ റിലീസായ മലയാള സിനിമ.
സില്‍വര്‍ സ്‌ക്രീന്‍ സിനിമാസിന്റെ ബാനറില്‍ ഷാജര്‍ കെ ഭരതനാണ് ഡാഫേദര്‍ നിര്‍മിക്കുന്നത്. ഉത്പാല്‍ നായനാര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന് വേണ്ടി പാട്ടൊരുക്കുന്നത് റഫീക് അഹമ്മദാണ്. സിജോ ജോണിന്റെയാണ് വരികള്‍. നവംബര്‍ 28ന് ഇരിങ്ങാലക്കുടയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും


Click it and Unblock the Notifications











