കലാഭവൻ മണിയുടെ കഥ പറഞ്ഞ് ''ചാലക്കുടിക്കാരൻ ചങ്ങാതി''!! ചിത്രം ഓണത്തിന് തിയേറ്ററുകളിൽ

ഓണ റിലീസായിട്ടാകും ചിത്രം തിയേറ്ററിൽ എത്തുക

ചില താരങ്ങളുടെ വിയോഗം എന്നും പ്രേക്ഷകരുടെ മനസിൽ തീരാവേദനയായി തന്നെ തുടരും. വർഷങ്ങൾ എത്ര പിന്നിട്ടാലും അതെന്നും ഒരു വേദനയായിരിക്കും. മലയാള സിനിമയുടെ തീർത്താൽ തീരാത്ത നഷ്ടമായികരിക്കും കലാഭലൻ മണി. നിരവധി വേഷ ഭാവ പകർച്ചയിലൂടെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ താരമായിരുന്നു മണി. പ്രായമോ വലിപ്പചെറുപ്പമോയില്ലാതെ എല്ലാവർക്കും എല്ലാവർക്കും ഈ ചാലക്കുടിക്കാരൻ ചങ്ങാതി മണിച്ചേട്ടനായിരുന്നു.

ഇനിയും അഭിനയിക്കാൻ ബാക്കി വെച്ച ഒരു പാട് കഥാപാത്രങ്ങളെ വിട്ടിട്ടായിരുന്നു മണി ഭൂമിയിൽ നിന്ന് വിട പറഞ്ഞത്. ഇന്നും മണിയുടെ ചിത്രങ്ങൽ കാണുമ്പോൾ പ്രേക്ഷകർക്ക് പുതിയ ഒരു അനുഭൂതിയാണ്. ഇപ്പോഴിത മണിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തുന്നു. ചാലക്കുടിക്കാരൻ ചങ്ങാതിയുടെ അവസാന ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. ഓണ റിലീസായിട്ടാകും ചിത്രം തിയേറ്ററിൽ എത്തുക

 ഒട്ടോ ഡ്രൈവറായ മണി

ഒട്ടോ ഡ്രൈവറായ മണി

പ്രേക്ഷകർക്ക് അറിയാവുന്ന ചാലക്കുടിക്കാരനായ മണിയുടെ കഥ തന്നെയാണ് ചാലക്കുടിക്കാരൻ ചങ്ങാതിയിൽ പറയുന്നത്. താര ജാഡയോ താര പരിവേഷങ്ങളില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച മണിയുടെ കഥ തന്നെയാണ് ചിത്രത്തിൽ പറയുന്നത്. ചലച്ചിത്ര താരമാകുന്നതിനും മുൻപ് ഒട്ടോറിക്ഷ ഡ്രൈവറായിട്ടാണ് മണി ജീവിതം ആരംഭിച്ചത്. മണി‌യ്ക്ക് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഓട്ടോ. അതിനാൽ അതേ പേര് തന്നെയാണ് ചിത്രത്തിനും നൽകിയിരിക്കുന്നത്.

 മണിയായി എത്തുന്നത് രാജമണി

മണിയായി എത്തുന്നത് രാജമണി

ചാലക്കുടിക്കാരൻ ചങ്ങാതിയിൽ മണിയായി എത്തുന്നത് രാജമാണി. കോമഡി ഷോകളിലൂടേയും സീരിയലിലൂടേയും പ്രേക്ഷകർക്ക് സുപരിചിതനാണ് രാജമണി. സലിംകുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനിടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

 മരണം ഇപ്പോഴും  ചോദ്യചിഹനം

മരണം ഇപ്പോഴും ചോദ്യചിഹനം

മണിയുടെ മരണത്തെ കുറിച്ച് ഇപ്പോഴും നിരവധി ചോദ്യങ്ങൾ ഉയരുകയാണ്. ഇതിനൊന്നും വ്യക്തവും കൃത്യവുമായ ഉത്തരങ്ങൾ ലഭിച്ചിട്ടുമില്ല. ഈ പശ്ചാത്തലത്തിലാണ് ചാലക്കുടിക്കാരൻ ചങ്ങാതി എന്ന വിനയൻ ചിത്രം പുറത്തു വരുന്നത്. മണിയുടെ നാടൻപാട്ടും, മിമിക്രിയും, സിനിമ ജീവിതത്തിലെ അവിസ്മരണീയമായ മൂഹൂർത്തങ്ങളും പുറത്തു വരാൻ പോകുന്ന ചിത്രത്തിൽ ഉണ്ടകും. തങ്ങളുടെ പ്രിയപ്പെട്ട താരം മണിച്ചേട്ടന്റെ ജീവിതം വെള്ളിത്തിരയിൽ കാണാനുളള കാത്തിരുപ്പിലാണ് ആരാധകർ.

വീണ്ടും വിനയൻ ചിത്രം

വീണ്ടും വിനയൻ ചിത്രം

കലഭവൻ മണിയുടെ സിനമ ജീവിതത്തിൽ ഏറ്റവും ആദ്യം എടുത്തു പറയേണ്ട പേര് സംവിധായകൻ വിനയന്റേതാണ്. കാരണം മണി എന്ന മാണിക്യത്തെ പുറം ലോകത്തിനു മുന്നിൽ കൊണ്ടു വന്നത് അദ്ദേഹമാണ്. കലഭവൻ മണിയുടെ സിനിമ ജീവിതത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളായ കരിമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമൊക്കെ പിറക്കുന്നത് വിനയനിൽ നിന്നാണ്. മണി എന്ന നടന്റെ ശക്തിയും കഴിവും ആദ്യമായി തിരിച്ചറിഞ്ഞതും വിനിയനാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X