twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നുണ പരിശോധനയ്ക്ക് തയ്യാറാണ്!! കലാഭവൻ മണിയുടെ മരണം മറ്റൊരു തലത്തിലേയ്ക്ക്...

    മരണവുമായി ബന്ധപ്പെട്ട് നിരവധി വിവിദങ്ങളായിരുന്നു ഉയർന്ന് വന്നത്

    |

    മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമാണ് കലാഭവൻ മണി. നടൻ, വില്ലൻ, ഹാസ്യതാരം, സഹനടൻ എന്നു വേണ്ട അഭിനത്തിന്റെ എല്ലാ തലങ്ങളിലും തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച താരമാണ് മണി. സിനിമ നടൻ എന്നതിലുപരി പ്രേക്ഷകരുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മണിച്ചേട്ടനാണ്.

    kalabhavanmani

    അദ്ദേഹത്തിന്റെ തീരുമാനം വലിയ മാറ്റമുണ്ടാക്കും!! മോദിയെ പ്രശംസിച്ച് മോഹൻലാൽഅദ്ദേഹത്തിന്റെ തീരുമാനം വലിയ മാറ്റമുണ്ടാക്കും!! മോദിയെ പ്രശംസിച്ച് മോഹൻലാൽ

    2016 മാർച്ച് 6 നായിരുന്നു ആ നാടിനെ നടുക്കിയ സംഭവം നടന്നത്. വർഷങ്ങൾ ഇത്രയും കഴിഞ്ഞിട്ടും മണിയുടെ മരണത്തെ വിശ്വസിക്കാനോ ഉൾക്കൊളളാനോ ഇന്നും പ്രേക്ഷകർക്കോ കൂടെയുള്ളവർക്കോ കഴി‍ഞ്ഞില്ല. മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങാൻ മണിയ്ക്ക് കഴിഞ്ഞിരുന്നു. ഇന്നും താരത്തിന്റെ അഭാവം ശൂന്യതയായി തുടരുകയാണ്. മരണവുമായി ബന്ധപ്പെട്ട് നിരവധി വിവിദങ്ങളായിരുന്നു ഉയർന്ന് വന്നത്. നുണ പരിശോധനയെന്നതിന്റെ വക്കിൽവരെ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴിത കേസ് മറ്റൊരു തരത്തിലേയ്ക്ക് നീങ്ങുകയാണ്... കാണൂ

    നയന്റെ ക്ലൈമാക്സിൽ ആശയ കുഴപ്പം!! ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരുമെന്ന് പൃഥ്വി...നയന്റെ ക്ലൈമാക്സിൽ ആശയ കുഴപ്പം!! ഒന്നു കൂടി കണ്ടാൽ കിളി തിരിച്ചു വരുമെന്ന് പൃഥ്വി...

     നുണ പരിശോധന

    നുണ പരിശോധന

    കലാഭവൻ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ ആർഎൽവി രാമകൃഷ്ണനും ബന്ധുക്കളും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്ത മരണ സമയത്ത് മണിയ്ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.

     സമ്മതമറിയിച്ച് സുഹൃത്തുക്കൾ

    സമ്മതമറിയിച്ച് സുഹൃത്തുക്കൾ

    നാർക്കോ ടെസ്റ്റിന് സമ്മതം അറിയിച്ചിട്ടുണ്ടിവർ. മണിയുടെ ഉറ്റസുഹൃത്തുക്കളായ നടൻ ജാഫർ ഇടുക്കി, സാബു മോൻ, ജോബി സെബാസ്റ്റിയൻ, അരുൺ സിഎ,എംജി വിവപിൻ, അനീഷ് കുമാർ, മുരുകൻ എന്നിവരാണ് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി സമ്മതം അറിയിച്ചത്. നാർക്കോ ടെസ്റ്റിന് വിധേയരാക്കുന്നവരുടെ സമ്മതം കൂടിയെ തീരുളളൂ എന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ സമ്മതം ആരാഞ്ഞത്.

    അസ്വാഭാവിക മരണം

    അസ്വാഭാവിക മരണം

    2016 മാർച്ച് 6 നായിരുന്നു വീടിന് അടുത്തുള്ള പാടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ശരീരത്തിൽ നിന്ന് അസ്വഭാവികമായ അളവിൽ മീതൈൻ ആൽക്കഹോൾ കണ്ടെത്തിയിരുന്നു. ഇത് മരണത്തിൽ ദുരൂഹതയുണ്ടെന്നുള്ള ആരോപണത്തിന് ഇടയാക്കിയത്.

     പോലീസ് എഫ്ഐആർ

    പോലീസ് എഫ്ഐആർ

    കലഭവൻ മണിയുടെ മരണം ആസ്വഭാവിക മരണമെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയത്. എന്നാൽ കേസിൽ പ്രത്യേകിച്ച് ഒരു പുരോഗതിയും ഉണ്ടായിരുന്നില്ല. എന്നാൽ മണിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരൻ രാമകൃഷ്ണൻ കോടതിയെ സമീപിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം വരെയുണ്ടായി. എന്നിട്ടും താരത്തിന്റെ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.

    English summary
    kalabhavan mani death friends agree to narco test
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X