തമിഴ് ദൃശ്യത്തില്‍ വില്ലനായി കലാഭവന്‍ മണി

By Lakshmi

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ തമിഴ് റീമേക്കിന്റെ അണിയറ ജോലികള്‍ പുരോഗമിക്കുകയാണ്. കമല്‍ ഹസ്സന്‍ നായകനായി എത്തുന്ന ചിത്രത്തിന് പാപനാശം എന്നാണ് പേരിട്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗൗതമിയും നദിയ മൊയ്തുവും അഭിനയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ദൃശ്യത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച കോണ്‍സ്റ്റബിള്‍ സഹദേവന്‍. ഷാജോണിന് ഇതേവരെ ലഭിയ്ക്കാത്ത പ്രശസ്തിയാണ് നെഗറ്റീവ് ടച്ചുള്ള ഈ കഥാപാത്രം നല്‍കിയത്. ചിത്രത്തില്‍ മോഹന്‍ലാലിനേപ്പോലെതന്നെ ഏറെ സീനുകളിലുള്ള കഥാപാത്രമായിരുന്നു ഷാജോണിന്റെയും.

kalabhavan-mani

മലയാളത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച ഈ വേഷം തമിഴ് റീമേക്കില്‍ കലാഭവന്‍ മണി അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തമിഴകത്തിന് മണി അപരിചിതനല്ല. സഹനടനായും അസ്സല്‍ വില്ലനായുമെല്ലാം മണി ഏറെ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച് തകര്‍ത്തിട്ടുണ്ട്. ചിത്രത്തില്‍ സഹദേവനാകാന്‍ ജീത്തു ജോസഫ് ക്ഷണിച്ചിരിക്കുന്നത് മണിയെയാണെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X