twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിബിഐയ്ക്കെതിരെ കലാഭവന്‍ മണി

    By Staff
    |

    കേരള പൊലീസിനെ വിശ്വസിക്കാന്‍ കൊളളില്ലെന്ന അഭിപ്രായത്തിന്മേല്‍ സൂപ്പര്‍ ഹിറ്റായതാണ് മമ്മൂട്ടിയുടെ സിബിഐ ചിത്രങ്ങള്‍. കേരള പൊലീസ് അന്വേഷിച്ചിട്ട് പ്രതിയെ കിട്ടാത്ത കേസുകളാണല്ലോ സിബിഐയെ തേടിയെത്തുന്നത്. ഒടുവില്‍ സിബിഐയ്ക്ക് പിഴച്ച കേസു പോലും മമ്മൂട്ടിയെ വരുത്തി യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടുപിടിച്ച ചരിത്രവും സിബിഐ പരമ്പരയിലെ ചിത്രങ്ങള്‍ പറയുന്നു.

    ഇപ്പോഴിതാ, സിബിഐ അന്വേഷിച്ച കേസില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താനുളള ചുമതലയുമായി കലാഭവന്‍ മണിയുടെ കേരളാ പൊലീസ് എത്തുന്നു. സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ സത്യനാഥന്‍ എന്ന കഥാപാത്രത്തെയാണ് മണി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    നഗരത്തിലെ ഓട്ടു കമ്പനിയില്‍ ഒരു മൃതദേഹം കാണപ്പെടുന്നതോടെയാണ് കഥ തുടങ്ങുന്നത്. വളരെ പെട്ടെന്ന് ഈ കേസ് സിബിഐയുടെ പക്കല്‍ എത്തി. സിബിഐ കുറ്റവാളിയെയും കണ്ടെത്തി. എന്നാല്‍ അതല്ല കുറ്റവാളിയെന്ന കാര്യത്തില്‍ പൊലീസിലെ തന്നെ ചിലര്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നു.

    അവരുടെ മുന്നിലായിരുന്നു സര്‍ക്കിള്‍ ഇന്‍‍സ്പെക്ടര്‍ സത്യനാഥന്‍. നിയമത്തിനു മുന്നില്‍ സിബിഐ ഹാജരാക്കിയതല്ല യഥാര്‍ത്ഥ പ്രതിയെന്ന് സത്യനാഥന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അങ്ങനെ കേസ് വീണ്ടും കേരള പൊലീസിലെത്തി. അന്വേഷണച്ചുമതല സിഐ സത്യനാഥനെ ഏല്‍പ്പിച്ചു.

    കൊല്ലപ്പെട്ടത് ഒരു ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണെന്നും അയാള്‍ ഗോവ സ്വദേശിയാണെന്നും സത്യനാഥന്‍ കണ്ടെത്തി. അന്വേഷണം സുപ്രസിദ്ധ സിനിമാതാരം സഞ്ജനയിലെത്തിയതോടെ സത്യനാഥന് അഗ്നിപരീക്ഷകള്‍ പലതും നേരിടേണ്ടി വന്നു. സത്യനാഥന്റെ അന്വേഷണം നീണ്ടുചെന്നെത്തിയത് ആരും പ്രതീക്ഷിക്കാത്ത ഒരിടത്താണ്.

    ആരാണ് ആ ഗോവക്കാരനെ കൊന്നത്?

    ഉദ്വേഗജനകമായ ഒരു സസ്‍പെന്‍സ് ത്രില്ലറാണ് കേരള പൊലീസ്. ഇന്നസെന്റ്, ലക്ഷ്മി ശര്‍മ്മ, ബിജുക്കുട്ടന്‍, സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി എന്നിങ്ങനെ പ്രമുഖ താരനിര ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X