»   » അറംപറ്റിയത് പോലെ മണിയുടെ അവസാനഗാനം, കേട്ടാല്‍ കണ്ണു നിറയും

അറംപറ്റിയത് പോലെ മണിയുടെ അവസാനഗാനം, കേട്ടാല്‍ കണ്ണു നിറയും

Posted By:
Subscribe to Filmibeat Malayalam

നാടന്‍ പാട്ടുകളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന മണി പാടിയ അവസാന ഗാനം. കേട്ടാല്‍ കണ്ണ് നിറഞ്ഞ് പോകും. അത്രയും ഹൃദയത്തില്‍ തട്ടിയ വരികളാണ് ഗാനത്തിലേത്. ഇന്നലെ ഇത്തറവാട്ടില്‍ തെല്ലുതെക്കേ പുറത്തെ മുറ്റത്തെ ആറടി മണ്ണില്‍ ഉറങ്ങിയല്ലോ.. എന്ന് തുടങ്ങുന്ന ഈ ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

സാധരണകാരനായി വളര്‍ന്ന മണി തന്റെ നാടന്‍ പാട്ടുകളെ ജീവന് തുല്യം സ്‌നേഹിച്ചിരുന്നു. യുവത്വങ്ങള്‍ക്കിടയില്‍ മാത്രമല്ല, പ്രായഭേദമില്ലാതെ ആരും പാടി നടക്കാന്‍ ഇഷ്ടപ്പെടുന്നതായിരുന്നു മണിയുടെ നാടന്‍ പാട്ടുകള്‍. തന്റേതായ ശൈലിയിലൂടെയായിരുന്നു മണി ഗാനങ്ങള്‍ ഒരുക്കിയിരുന്നത്.

kalabhavan-mani-01

ദാരിദ്രവും ജീവിത സാഹചര്യവുമായിരുന്നു മണിയുടെ പാട്ടുകളില്‍ നിറഞ്ഞ് നിന്നത്. ചാലക്കുടി ചന്തയ്ക്ക് പോയപ്പോള്‍, ഓടപ്പഴം പോലൊരു പെണ്ണിന് വേണ്ടി ഞാന്‍, കണ്ണി മാങ്ങാ പ്രായത്തില്‍ നിന്നെ ഞാന്‍ കണ്ടപ്പോള്‍.. മലായളികളുടെ മനസില്‍ എന്നും തങ്ങി നില്‍ക്കുന്ന മണിയുടെ ഗാനങ്ങളായിരുന്നു ഇവയെല്ലാം..

മണി അവസാനമായി പാടിയ ഗാനം കേള്‍ക്കൂ...

English summary
Kalabhavan Mani last song.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam