»   » കലാഭവന്‍ മണി അന്തരിച്ചു

കലാഭവന്‍ മണി അന്തരിച്ചു

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണി അന്തരിച്ചു. 45 വയസ്സായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മണിയുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പരവേശിപ്പിച്ചിരിക്കുകയായിരുന്നു.

Kalabhavan Mani

രണ്ട് ദിവസം മുമ്പാണ് കലാഭവന്‍ മണിയെ അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് ഏഴരയോടെയാണ് കലാഭവന്‍ മണിയുടെ മരണം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. നിമ്മി മണിയാണ് ഭാര്യ. മകള്‍ ശ്രീലക്ഷ്മി.

നടന്‍, ഗായകന്‍, സംഗീത സംവിധായകന്‍ തുടങ്ങിയ നിലകളിലെല്ലാം വളരെ പ്രശസ്തനായിരുന്നു കലാഭവന്‍ മണി. സംസ്ഥാന, ദേശീയ തലത്തില്‍ ഒരുപട് പുരസ്‌കാരങ്ങളും മണിയെ തേടിയെത്തിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും കലാഭവന്‍ മണി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

English summary
Kalabhavan Mani passes away at 45.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam