മണി ചിരി ഇനി തപാല്‍ സ്റ്റാമ്പിലും
മണിയുടെ ചിരി കണ്ട് ഏറെ രസിച്ച ആളുകള്‍ക്കു ഒരു വിശേഷം കേള്‍ക്കാം. കലാഭവന്‍ മണിയുടെ ചിരിക്കുന്ന മുഖം ഇനി തപാല്‍ സ്റ്റാമ്പിലും നിങ്ങള്‍ക്കു കാണാം. ഇന്നസെന്റിനു പിന്നാലെ ആണ് മൈ സ്റ്റാമ്പ് പദ്ധതിയുടെ ഭാഗമായി ഈ ചാലക്കുടിക്കാരന്റെ ചിരിക്കുന്ന മുഖവും തെളിയാന്‍ പോകുന്നത്. കലാഭവന്‍ മണിയുടെ ചിത്രം ഉള്ള സ്റ്റാമ്പ് പുറത്തിറക്കി കഴിഞ്ഞു.
ഇന്നസെന്റിനു പിന്നാലെ ആണ് കലാഭവന്‍ മണിയ്ക്കും സ്വന്തം സ്റ്റാമ്പ് പതിച്ച കവറില്‍ കത്ത് എഴുതാന്‍ അവസരം ലഭിച്ചത്. ഇതോടെ താരത്തിന്റെ ചിരിക്ക് വീണ്ടും തിളക്കം കൂടി. ചാലക്കുടി പോസ്റ്റ് ഓഫീസിലില്‍ ആണ് സ്റ്റാമ്പ് പ്രകാശനം നടന്നത്.

നടന്‍ ഹരിശ്രീ അശോകന്‍ ആണ് കലാഭവന്‍ മണിയുടെ മൈ സ്റ്റാമ്പ് പ്രകാശനം ചെയ്തത്. ഇന്നസെന്റിനു പുറമെ തൃശ്ശൂര്‍ മേയറും മൈ സ്റ്റാമ്പ് പദ്ധതിയുടെ ഭാഗം ആയിരുന്നു.
മൈ സ്റ്റാമ്പ് പദ്ധതി എല്ലാ ജില്ലകളിലും വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. നിലവില്‍ തൃശ്ശൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ ആണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. ഭാവിയില്‍ എറ്റു ജില്ലകളിലേയ്ക്കും ഈ പദ്ധതി വ്യാപിപ്പിക്കും.


Click it and Unblock the Notifications