twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ ശവക്കുഴി തോണ്ടുന്നതിന് തുല്യമാണത്, സംവിധായകനെതിരെ 'അമ്മ'യിലും പരാതി

    |

    സ്വതസിദ്ധമായ ശൈലിയുമായാണ് കലാഭവന്‍ മണി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. അഭിനയത്തില്‍ മാത്രമല്ല ആലാപനത്തിലും മികവ് തെളിയിച്ച കലാകാരനാണ് കലാഭവന്‍ മണി. ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനിറഞ്ഞുനില്‍ക്കുന്നുണ്ട അദ്ദേഹത്തിന്റെ പാട്ടും സിനിമകളും. ഇന്നും ഉള്‍ക്കൊള്ളാന്‍ പറ്റാത്തൊരു വിയോഗം കൂടിയാണ് അദ്ദേഹത്തിന്റേത്. മണിയുടെ ജീവിതകഥ പറയുന്ന സിനിമയായ ചാലക്കുടിക്കാരന്‍ ചങ്ങാതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

    മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

    കലാഭവന്‍ മണിയെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളുമായാണ് സംവിധായകന്‍ ശാന്തിവിള ദിനേശ് രംഗത്തെത്തിയത്. ചാനല്‍ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. കേരളത്തിന്റെയും മലയാള സിനിമയുടെയും അഭിമാനമായ കലാഭവന്‍ മണിയെക്കുറിച്ച് ഇങ്ങനെ പറയാനും മാത്രം അദ്ദേഹത്തിന്റെ മനോനിലയ്ക്ക് തകരാറ് സംഭവിച്ചോയെന്ന് ചോദിച്ച് സംവിധായകനായ ആലപ്പി അഷ്‌റഫ് രംഗത്തുവന്നിരുന്നു.

    വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മമ്മൂട്ടി, ഇനി മെഗാസ്റ്റാറിന്‍രെ പ്രതികാരം, കാണൂ!വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മമ്മൂട്ടി, ഇനി മെഗാസ്റ്റാറിന്‍രെ പ്രതികാരം, കാണൂ!

     ശാന്തിവിള ദിനേശ് പറഞ്ഞത്

    ശാന്തിവിള ദിനേശ് പറഞ്ഞത്

    പൊതുവേദിയില്‍ മൈക്കിലൂടെ ദാരിദ്രത്തെക്കുറിച്ച് കലാഭവന്‍ മണി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ സമ്പന്നനായതിന് ശേഷം അദ്ദേഹം ചെയ്ത പല കാര്യങ്ങളും പുറത്ത് പറയാന്‍ കൊള്ളാത്ത തരത്തിലുള്ളതാണ്. മുന്‍പ് ഫോറസ്റ്റ് ഓഫീസറിനെ തല്ലിയത് ഇക്കാര്യത്തിനുള്ള ഉദാഹരണമാണെന്നുമായിരുന്നു ശാന്തിവിള ദിനേശ് പറഞ്ഞത്. ജാതിയുടെ പേര് പറഞ്ഞ് അന്ന് മണിയെ ന്യായീകരിച്ച ഡിജിപി സെന്‍കുമാറിനോട് പുച്ഛമാണ് തോന്നിയതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

    സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ശേഷം

    സൂപ്പര്‍താരങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ശേഷം

    സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ യോഗത്തില്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെ സംസാരിച്ചതിന് ശേഷമാണ് മണി തനിക്കെതിരായത്. അന്ന് മണി ഹൈദരാബാദിലായിരുന്നു. സംവിധായകനായ ഷാജി കൈലാസാണ് തന്റെ പ്രസംഗം അദ്ദേഹത്തിന് കേള്‍പ്പിച്ച് കൊടുത്തത്. ഈ സംഭവത്തിന് ശേഷമാണ് തങ്ങള്‍ അകന്നത്. പിന്നീട് തന്റെ സിനിമകളിലൊന്നും മണിയെ വിളിക്കാറില്ലെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലില്‍ സിനിമാപ്രവര്‍ത്തകരും മണിയുടെ ആരാധകരും ഒരുപോലെ ഞെട്ടിയിരുന്നു.

    പ്രതികരണവുമായി സഹോദരന്‍

    പ്രതികരണവുമായി സഹോദരന്‍

    മണിയുടെ അനുജനായ ആര്‍എല്‍വി രാമകൃഷ്ണന്‍ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. സാസംസാകരിക വകുപ്പിനും താരസംഘടനയായ അമ്മയ്ക്കും ഇക്കാര്യത്തെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ വ്യക്തമാക്കി.

    കുടുംബത്തിന്‍രെ കാര്യത്തെക്കുറിച്ച് ഓര്‍ക്കാതെന്താണ്?

    കുടുംബത്തിന്‍രെ കാര്യത്തെക്കുറിച്ച് ഓര്‍ക്കാതെന്താണ്?

    കലാഭവന്‍ മണിയുടെ മരണ ശേഷം ഇത്തരത്തില്‍ അദ്ദേഹത്തെക്കുറിച്ച് മോശം കാര്യങ്ങള്‍ പറയുമ്പോള്‍ അദ്ദേഹത്തിന്‍രെ കുടുംബത്തെക്കുറിച്ച് ഓര്‍ക്കാത്തതെന്താണെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു. അദ്ദേഹത്തിന്റെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് കുടുംബം ഇതുവരെ മുക്തരായിട്ടില്ല. മണി ഓര്‍മ്മയായി എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല.

    നിയമനടപടികളുമായി മുന്നോട്ട് പോവും

    നിയമനടപടികളുമായി മുന്നോട്ട് പോവും

    സാസ്‌കാരിക വകുപ്പിനും അമ്മയ്ക്കും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. മമ്മൂട്ടിയുടെ വാട്‌സപ്പിലൂടെയാണ് അമ്മയില്‍ പരാതി നല്‍കിയത്. ശാന്തിവിള ദിനേശിന്‍രെ പ്രസംഗത്തിന്റെ വീഡിയോയും താന്‍ അദ്ദേഹത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. ഇമെയില്‍ മുഖേനയാണ് സാസ്‌കാരിക വകുപ്പിന് പരാതി നല്‍കിയത്. ഈ സംഭവത്തിന് പിന്നില്‍ മറ്റാരോ ഉണ്ട്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും രാമകൃഷ്ണന്‍ വ്യക്തമാക്കി.

    English summary
    RLV Ramakrishnan about Shanthivila Dinesh's comment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X