twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ സഹോദരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;

    |

    കലാഭവന്‍ മണിയുടെ വിയോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വാര്‍ത്തകളില്‍ നിറയുന്നത്. സഹോദരന്റെ മരണത്തിന്റെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യവുമായി നിരന്തരം രംഗത്ത് വന്നിരുന്ന രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചാലക്കുടി താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റെ ആരോഗ്യനില ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുകയാണ്.

    കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശ്ശേരി രാമന്‍ സ്മാരക കലാഗൃഹത്തില്‍ ശനിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അബോധവസ്ഥയില്‍ ആര്‍എല്‍വി രാമകൃഷ്ണനെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. വിഷം കഴിച്ചതാണെന്ന് ആദ്യം കരുതിയെങ്കിലും വിശദപരിശോധനയില്‍ അമതിമായി ഉറക്കഗുളിക കഴിച്ചാണ് ആത്മഹത്യാശ്രമമെന്ന് വ്യക്തമാവുകയായിരുന്നു.

    rlv-ramakrishnan

    സംഗീത നാടക അക്കാദമിയില്‍ ഓണ്‍ലൈന്‍ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് അനുമതി തേടി എത്തിയെങ്കിലും അത് നിഷേധിക്കുകയായിരുന്നു. അനുമതി കൊടുത്തില്ലെന്ന് മാത്രമല്ല അധികൃതര്‍ രാമകൃഷ്ണനെ അധിഷേപിച്ചുവെന്ന് ആരോപിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരപരിപാടികളും കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനിടെയാണ് ആത്മഹത്യശ്രമം.

    rlv-ramakrishnan

    ആത്മഹത്യശ്രമത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് താരം ഫേസ്ബുക്കിലെഴുതിയ കുറിപ്പും ശ്രദ്ധേയമാവുകയാണ്. 'കെ.പി.എ.സി.ലളിത നടത്തിയ പ്രസ്താവന കൂറു മാറല്‍ ആണ്. അവരുമായി ഞാന്‍ 8 ഓളം തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. അപേക്ഷ കൊടുക്കുന്നതു മുതല്‍ അവസരം നിഷേധിച്ച അന്ന് രാത്രി ലളിത ചേച്ചിയെ ഞാന്‍ വിളിച്ച് സംസാരിച്ചതടക്കം ഫോണ്‍ രേഖയുണ്ട്.

    വീണ്ടും എന്നെ മാനസികമായി പീഢിപ്പിക്കുകയാണ്. ഞാന്‍ സര്‍ക്കാരിനെതിരെ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉറച്ചു നില്‍ക്കുന്ന വ്യക്തിയാണ്. ഞാന്‍ പു.ക.സയിലെയും പികെഎസ് ലയും അംഗമാണ്. എന്നുമായിരുന്നു രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

    English summary
    Kalabhavan Mani's Brother Actor RLV Ramakrishnan Hospitalized In Chalakudy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X