For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  അച്ഛന് കൊടുത്ത വാക്ക് പാലിച്ച് കലാഭവന്‍ മണിയുടെ മകള്‍! അന്ന് ജാഗ്വാര്‍ കാറ് സമ്മാനം ലഭിച്ചു.. ഇന്നോ?

  |
  മരിച്ചുപോയ അച്ഛന്റെ സ്വപ്‌നങ്ങളിലേക്ക് നടന്നടുത്ത് മണിയുടെ മകള്‍

  മലയാള സിനിമയുടെ മണികിലുക്കം നിലച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. ഇന്നും കലാഭവന്‍ മണി എന്ന കലാകാരന്‍ ആരാധകരുടെ മനസില്‍ മരിക്കാത്ത ഓര്‍മ്മകളുമായി ജീവിച്ചിരിക്കുകയാണ്. ഓരോ അവാര്‍ഡ് നിശകളും കോമഡി വേദികളും പ്രേക്ഷകരുടെ മുന്നിലെത്തുമ്പോള്‍ ഏറ്റവുമധികം നഷ്ടം തോന്നുന്നത് മണിച്ചേട്ടന്റെ നാടന്‍ പാട്ടുകളാണ്.

  ശ്രീദേവിയുടെ മരണം കൊലപാതകം? ഹോട്ടലിന്റെ ഉടമ ദാവൂദ് ഇബ്രാഹിം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!!

  മണിയുടെ മരണം ഇനിയും പലര്‍ക്കും ഉള്‍കൊള്ളാന്‍ പോലും കഴിഞ്ഞിട്ടില്ല. എന്നാല്‍ അച്ഛന്റെ വാക്കുകള്‍ അതുപോലെ പാലിച്ച് മകള്‍ ശ്രീലക്ഷ്മി നാടിന് അഭിമാനമായിരിക്കുകയാണ്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനാണ് ശ്രീലക്ഷ്മിയുടെ വിജയത്തെ കുറിച്ച് പുറത്ത് വിട്ടത്.

  സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ഒരു നാടിന്റെ വികാരമായി മാറിയത് ചുമ്മാതല്ല! അതിനുള്ള കാരണം ഇങ്ങനെയാണ്!

  കലാഭവന്‍ മണിയുടെ ആഗ്രഹം

  വലിയ സ്വപ്‌നങ്ങളൊന്നും കണ്ടിരുന്നില്ലെങ്കിലും നടന്‍ കലാഭവന്‍ മണിയ്ക്ക് ഏകമകള്‍ ശ്രീലക്ഷ്മിയെ പഠിപ്പിച്ച് ഒരു ഡോക്ടര്‍ ആക്കണമെന്നായിരുന്നു അഗ്രഹം. വെറും ഡോക്ടറല്ല.. പാവങ്ങളെ സഹായിക്കുന്നൊരു ഡോക്ടറവാണമെന്നായിരുന്നു അദ്ദേഹം മകള്‍ക്ക് നല്‍കിയ ഉപദേശം. അതിന് വേണ്ടിയുള്ള പൂര്‍ണ പിന്തുണയും മണി മകള്‍ക്ക് നല്‍കിയിരുന്നു. അച്ഛന്റെ വാക്കുകള്‍ അതുപോലെ പാലിക്കാന്‍ മകള്‍ക്കും കഴിഞ്ഞിരുന്നു.

  വാക്ക് പാലിച്ച് ശ്രീലക്ഷ്മി

  പത്താം ക്ലാസില്‍ ശ്രീലക്ഷ്മി ഉന്നതവിജയം കരസ്ഥമാക്കിയിരുന്നു. അന്ന് മകള്‍ക്ക് പ്രോത്സാഹനമായി ജഗ്വാര്‍ കാറായിരുന്നു മണി സമ്മാനിച്ചിരുന്നത്. ഇപ്പോള്‍ ശ്രീലക്ഷ്മിയുടെ പ്ലസ് ടു റിസള്‍ട്ട് വന്നപ്പോഴും അതുപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. സിബിഎസ്ഇ പരീഷ ഫലം വന്നപ്പോള്‍ നല്ല മാര്‍ക്ക് വാങ്ങിയ ശ്രീലക്ഷ്മിയെ കുറിച്ച് മണിയുടെ സഹോദരനാണ് വാര്‍ത്ത പുറത്ത് വിട്ടത്. മാത്രമല്ല കലാഭവന്‍ മണിയ്ക്ക് മകളെ പറ്റിയുണ്ടായിരുന്ന ആഗ്രഹത്തെ കുറിച്ചും രാമകൃഷ്ണന്‍ പറയുന്നു...

  രാമകൃഷ്ണന്‍ പറയുന്നതിങ്ങനെ..

  കലാഭവന്‍ മണി ഹൃദയത്തോട് ചേര്‍ത്ത ചേട്ടന്റെ ജീവന്റ ജീവനായ മകള്‍ ശ്രീലക്ഷ്മി. പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കി. പത്താം ക്ലാസ്സിലേക്ക് പാസ്സായപ്പോള്‍ തന്നെ പ്രോത്സാഹനമായി മകളുടെ ജന്മദിനത്തിന് ജഗ്വാര്‍ കാര്‍ സമ്മാനമായി നല്‍കിയ പൊന്നച്ഛന്‍: മകള്‍ പാവങ്ങള്‍ക്ക് അത്താണിയാവുന്ന ഡോക്ടറാകണമെന്നും. അതിനായി ഒരു ആശുപത്രി തന്നെ ഉണ്ടാക്കുമെന്നും പറഞ്ഞ് മകള്‍ക്ക് പ്രോത്സാഹനമായി എന്നും പിറകെ ഉണ്ടായിരുന്നു.

  അച്ഛന്റെ ആഗ്രഹം തെറ്റിച്ചില്ല..

  അച്ഛന്റെ ആഗ്രഹം തെറ്റിക്കാതെ പത്താം ക്ലാസിലും, പ്ലസ് ടു വിനും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീലക്ഷ്മി (അമ്മു) യ്ക്ക് അഭിനന്ദനങ്ങള്‍. പാവങ്ങളുടെ ഡോക്ടര്‍ എന്നതിനപ്പുറം, അച്ഛനെ ഓര്‍ത്ത് നെഞ്ചു പിടഞ്ഞു വരുന്നവര്‍ക്കൊക്കെ അച്ഛനെ പോലെ സ്‌നേഹവും, ആശ്വാസവും നല്‍കണം. അച്ഛന്റെ ആഗ്രഹങ്ങള്‍ സഫലമാകാകുന്നതോടെ ആ ആത്മാവിന് നിത്യശാന്തി ലഭിക്കും. നീറ്റ് തുടങ്ങിയ ഇനിയുള്ള പരീക്ഷകളെല്ലാം ഉന്നത വിജയം കൈവരിക്കാന്‍ ജഗദീശ്വരന്‍ കൂട്ടായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അമ്മൂസിന് സര്‍വ്വ മംഗളങ്ങളും നേരുന്നു. എന്നും പറഞ്ഞാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

  മണിയുടെ മരണം

  2016 മാര്‍ച്ചിലായിരുന്നു കേരളക്കരയെ ഒന്നാകെ ദു:ഖത്തിലാക്കിയായിരുന്നു മണി മരണത്തിന് കീഴടങ്ങിയത്. അകാലത്തില്‍ ജീവിതം കൈവിട്ടു പോയി എങ്കിലും, കലാഭവന്‍ മണിയുടെ വളര്‍ച്ചയും, അനുഭവങ്ങളും, ജീവിതവും അപ്രതീക്ഷിത വിട പറയലും ഒക്കെ കോര്‍ത്തിണക്കി സിനിമ വരികയാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും. മണ്ണിന്റെ മണമുള്ള, ജീവിതഗന്ധിയായി നിര്‍മ്മിക്കുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' കലാഭവന്‍ മണിയുടെ ബയോപിക് അല്ലെന്നും അദ്ദേഹത്തിന്റെ ജീവിതത്തെ ആദാരമാക്കിയുള്ള കഥയാണെന്നം സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Kalabhavan Mani's daughter scores high mark in plus 2 examination

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more