twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കലാഭവന്‍ മണിയുടെ മരണകാരണം പുറത്ത് വരുമോ? സുഹൃത്തുക്കളെ നുണ പരിശോധനയ്ക്ക് വിധേയമാക്കുന്നു!!

    |

    കേരളക്കരയെ ഞെട്ടിച്ചൊണ്ട് കൊണ്ടാണ് 2016 മാര്‍ച്ച് 6 ന് വൈകുന്നേരം കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത പുറത്ത് വന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. മണിയുടെ മരണം കേരളത്തില്‍ വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്. താരത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന സംശയം ഉയര്‍ന്നിരുന്നു.

    മണിയുടെ മരണത്തിലെ ദുരുഹത സംബന്ധിച്ച സിബിഐ അന്വേഷത്തിന്റെ ഭാഗമായി മരണദിവസം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നവരെയും സുഹൃത്തുക്കളെയും നുണ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റിയന്‍, മണിയുടെ ഭാര്യ നിമ്മിയുടെ ബന്ധു എംജി വിപിന്‍, സുഹൃത്ത് സിഎ അരുണ്‍, എന്നിവരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. നടന്മാരായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരും നുണ പരിശോധനയ്ക്ക് സമ്മതമാണെന്ന് അറിയിച്ചിരുന്നു. ഇവരെയും പരിശോധനയ്ക്ക് വിധേരാക്കുന്നുണ്ട്.

    kalabavan-mani

    മണിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് കേരളം വിതുമ്പുകയായിരുന്നു. കരള്‍ രോഗത്തെത്തുടര്‍ന്ന് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആണ് അന്ത്യം. മരിയ്ക്കുമ്പോള്‍ 45 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അതേ സമയം അദ്ദേഹത്തിന്റെ ശരീരത്തില്‍ മാരകമായ വിഷാംശം കണ്ടെത്തിയതോടെ വിഷമദ്യം കുടിച്ചിട്ടാകാം മരിച്ചതെന്ന് ചിലര്‍ സംശയം പ്രകടിപ്പിച്ചു.

    മണിയെ സുഹൃത്തുക്കള്‍ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നര്‍ത്തകനുമായ രാമകൃഷ്ണന്‍ പറയുകയുണ്ടായി. ഈ വാര്‍ത്ത വന്നതോടെ മണിയുടെ മരണത്തില്‍ ദുരുഹത വര്‍ദ്ധിച്ചു. എന്നാല്‍ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. നുണ പരിശോധന കഴിയുന്നതോടെ ഇക്കാര്യത്തില്‍ ഒരു വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

    English summary
    Kalabhavan Mani's friends ready narco analysis
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X