For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സൺ ഷെയ്ഡിൽ കഴിഞ്ഞത് മൂന്ന് ദിവസം!! ജലം പോലും ലഭിച്ചില്ല, ദുരന്ത ജീവിതത്തെ കുറിച്ച് മണിയുടെ ഭാര്യയും

  By Ankitha
  |
  മണിയുടെ ഭാര്യ സൺഷെഡിൽ കഴിഞ്ഞത് മൂന്ന് ദിവസം | filmibeat Malayalam

  കവിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ ജനങ്ങളുടെ അവസ്ഥ അത്ര മേൽ കഷ്ടത്തിലായിരുന്നു. കണ്ണ് അടച്ച് തുറക്കുന്ന സമയത്തിനുളളിൽ തന്നെ വീടും മറ്റു സാധനങ്ങളും വെള്ളത്തിനിടയിൽപ്പെടുകയായിരുന്നു. സ്വന്തം ജീവിതം മാത്രം മുറകെ പിടിച്ചു കൊണ്ട് രക്ഷപ്പെടാനുളള ശ്രമമായിരുന്നു പിന്നീട് അങ്ങോട്ടുള്ള മണിക്കൂറുകളിൽ. ഒരു നേരത്തെ ആഹാരം പോലും കിട്ടാതെ വീടുകൾകളിൽ അകപ്പെട്ടു പോയിരുന്നു. നേരത്തോട് നേരം കഴിയുന്തോറും ജലത്തിന്റെ അളവ് കൂടി വരുകയായിരുന്നു.

  ദുരന്തമുഖത്തിൽ നിന്ന് രക്ഷപ്പെട്ട എല്ലാവരർക്കും പറയാൻ ഉണ്ടാകും പേടിപ്പെടുത്തുന്ന ഒരു കഥ. മരണത്തെ മുഖാമുഖം കണ്ട ഭീതിയിൽ നിന്ന് ഇന്നും ജനങ്ങൾ മോചിതരായിട്ടുണ്ടാങ്കില്ല. മൂന്ന് ദിവസ ഭക്ഷണമോ വെള്ളമോ കിട്ടാതെ വീടിന്റെ ടെറസ്സിൽ കഴിഞ്ഞു കൂടിയ മലയാളികളുടെ പ്രിയപ്പെട്ട നടൻ കലഭവൻ മണിയുടെ ഭാര്യ നിമ്മിയും മകൾ ശ്രീലക്ഷ്മിയും നേരിട്ട ദുരനുഭവം പങ്കുവെയ്ക്കുകയാണ്. പ്രളയദുരിതത്തിൽ നിന്നും രക്ഷപ്പെട്ട് കരകയറിയതിന്റെ സന്തോഷത്തിലാണിവർ.

  വലിയ ദുരന്തം പ്രതീക്ഷിച്ചില്ല

  ഇത്രയും വലിയ ദുരന്തം വരുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിച്ചില്ലെന്ന് മണിയുടെ ഭാര്യ നിമ്മി പറഞ്ഞു. ആദ്യ ദിവസം റോഡിൽ ഒട്ടും തന്നെ വെളളമില്ലായിരുന്നു. എന്നാൽ രാത്രിയോടെ വീട്ടിനുളളിലേയ്ക്ക് വെള്ളം കയറാൻ തുടങ്ങി. അത്യാവശ്യ സാധനം മാത്രം കയ്യിൽ കരുതി കൊണ്ട് ഞങ്ങൾ വീടിന്റെ മുകളിലേയ്ക്ക് കയറുകയായിരുന്നു. എന്നാൽ വെളളം എടുക്കാനുളള സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു.

  രണ്ടാം നിലയിലും വെളളം കറി

  വീടിന്റെ രണ്ടാം നിലയിലും വെള്ളം കയറിയിരുന്നു. ഉടൻ തന്നെ തങ്ങൾ ടെറസ്സിലേയ്ക്ക് മാറുകയായിരുന്നു. ടെറസ്സിലുളള സൺ ഷെഡ്ഡിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. മൂന്ന് ദിവസം അവിടെ താമസ്സിക്കുകയായിരുന്നു. ഒരുപാട് പേർ തങ്ങളെ വിളിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ബോട്ട മാർഗ്ഗമാണ് താഴെ എത്തിയതെന്നും നിമ്മി പറഞ്ഞു. തങ്ങൾക്ക് വേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും ഇവർ അറിയിച്ചു.

  ബന്ധു വീട്ടിലേയ്ക്ക്

  വീട്ടിൽ നിന്ന് വെള്ളം ഇറങ്ങിയിട്ടില്ലാത്ത് സാഹചര്യമായിരുന്നു. അതിനാൽ ഒരു ബന്ധുവീട്ടിലേയ്ക്കാണ് പോകുന്നതെന്നും മണിയുടെ ഭാര്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കലഭവൻ മണി നിർമ്മിച്ച ചാലക്കുടിയിലെ കലാഗ്രഹത്തിലും വെള്ളം കയറിയിരുന്നു. മഇയുടെ സഹോഗരൻ ആർ എൽവി രാമകൃഷ്ണനായിരുന്നു ഇക്കാര്യം പുറം ലോകവുമായി പങ്കുവെച്ചത്. മരണത്തെ മുഖാമുഖം കണ്ടുവെന്നും രാമകൃഷ്ണൻ പറഞ്ഞു.

  ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

  ഡാമുകൽ തുറക്കുമെന്നും ഇത്രമാത്രം വെള്ളം ഉയരുമെന്നും തങ്ങൾക്ക് ആരും കൃത്യമായി വിവരം നൽകിയിരുന്നില്ല.‍ എന്നാൽ വെളളം കയറുമെന്ന് തങ്ങൾ ഊഹിച്ചിരുന്നു. എന്നൽ ഇത്രയധികം കയറുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. ചാലക്കുടിപ്പുഴ കര കയറി വരുന്നത് ഏതാണ്ട് എത്ര വരുമെന്ന് നമുക്കറിയാം. ഇത് അതിലും മീതെ ഭയങ്കര തള്ളിച്ചയില്‍ ഒഴുക്കോടു കൂടിയ ശക്തമായ പ്രവാഹമായിരുന്നു.'-രാമകൃഷ്ണൻ പറഞ്ഞു.

  വെള്ളം കൊണ്ടു പോകുമോ എന്ന ഭയന്നു

  അന്ന് കലാഗ്രഹത്തിൽ ഞങ്ങൾ 17പേരാണ് ഉണ്ടായിരുന്നത്. കൂടാതെ അടുത്തുള്ള വീടുകളിൽ വെള്ളം കയറി രണ്ടാം നിലയിൽ കയറി നിൽക്കുന്ന ആളുകളും ഉണ്ടായിരുന്നു. കൂടാതെ ചാലക്കുടിക്കടുത്ത് സെന്‍റ് ജോണ്‍സ് മെഡിക്കല്‍ അക്കാദമിയില്‍ ഏകദേശം 170 ഓളം കുട്ടികള്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. പ്ര‌ളയത്തിൽ ആ കെട്ടിടവും ഞങ്ങളും കലാഗ്രഹവുമെല്ലാം വെള്ളം കൊണ്ട് പോകുമോ എന്ന് ഭയപ്പെട്ടിരുന്നുവെന്നും ആർഎൽവി പറഞ്ഞു.

  English summary
  kalabhavan mani wife and daughter survive flood

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more