വിലക്കുതുടര്‍ന്നാല്‍ അഭിനയം നിര്‍ത്തുമെന്ന് മണി

By Nirmal Balakrishnan

സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കുതുടരുകയാണെങ്കില്‍ പരസ്യമായി പ്രഖ്യാപിച്ച് അഭിനയം നിര്‍ത്തുമെന്ന് കലാഭവന്‍ മണി. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയത് ആവശ്യമില്ലാത്ത കാര്യത്തിനാണ്. ഒരു സിനിമയും ചെയ്യാത്ത ആളാണ് പരാതിക്കാരന്‍. മുന്‍പ് മറുമലര്‍ച്ചി എന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോള്‍ ഷൂട്ടിങ്ങിനിടെ തെങ്ങില്‍ നിന്നു വീണ് കാലൊടിഞ്ഞു.

അതുകൊണ്ട് ഇപ്പോള്‍ പരാതി നല്‍കിയ ആളുടെ അന്നത്തെ പടത്തില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് അഡ്വാന്‍സ് തിരിച്ചുതാരമെന്നു പറഞ്ഞതാണ്. അല്ലെങ്കില്‍ കാല് ശരിയായിട്ട് അഭിനയിക്കാമെന്നു പറഞ്ഞു. പക്ഷേ, അയാള്‍ പോയി പരാതി നല്‍കി. അതിന്റെ പേരിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്.

kalabhavan-mani

മുന്‍പ് തിലകന്‍ ചേട്ടനെയാണ് ഇങ്ങനെ ബുദ്ധിമുട്ടിച്ചിരുന്നത്. വിലക്ക് തുടരുകയാണങ്കില്‍ പരസ്യമായി പറഞ്ഞ് അഭിനയം നിര്‍ത്തുമെന്ന് മണി പറഞ്ഞു. വിവാദങ്ങളിലൊന്നും പേടിയില്ലെന്നും എളുപ്പം കുത്തിമറിച്ചിടാമെന്ന് ആരും വിശ്വസിക്കേണ്ടെന്നും മണി പറഞ്ഞു.

ഇപ്പോള്‍ സിനിമ ചെയ്യുന്നതുകുറച്ചു. മലയാളത്തില്‍ മാത്രമാണു കുറച്ചത്. അന്യഭാഷയില്‍ കൂടുതല്‍ ചിത്രങ്ങളുണ്ട്. മലയാളത്തില്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നുണ്ട്. എല്ലാം നായകനായിട്ടു തന്നെ. പക്ഷേ, അതിലൊക്കെ അഭിനയിച്ചാല്‍ നിര്‍മാതാവിന്റെ പണം നഷ്ടമാകുകയേ ഉള്ളൂ. നിര്‍മാതാവിനെ വഴിയാധാരാമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മണി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X