Just In
- 30 min ago
ചെമ്പരത്തിയിലെ അരവിന്ദ് ഇനി സ്വാതിക്ക് സ്വന്തം, പ്രബിന് വിവാഹിതനായി, ചിത്രങ്ങള്‍ വൈറല്‍
- 1 hr ago
ചില സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ കൂടുതല്‍ ചോദിച്ചിട്ടുണ്ട്, തുറന്നുപറഞ്ഞ് ലാല്‍
- 1 hr ago
മലയാളി പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി നടി ശരണ്യ ശശി, സ്കിപ് ചെയ്യരുത്, പുതിയ തുടക്കം
- 1 hr ago
വിവാഹത്തിലുള്ള വിശ്വാസം നഷ്ടമായിട്ടില്ലെന്ന് ബാല, ഇപ്പോഴും ആ പേടിയുണ്ട്, ഭക്ഷണമില്ലെങ്കിലും സ്നേഹമുണ്ടാവും
Don't Miss!
- News
പിസി ജോര്‍ജ് അയോഗ്യനാവുമോ? മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു
- Finance
വെറും 859 രൂപയ്ക്ക് വിമാന ടിക്കറ്റുകളുമായി ഗോ എയർ
- Sports
IPL 2021: പ്രതിഫലത്തില്‍ ധോണിക്കും രോഹിതിനും മുകളില്‍ പാറ്റ് കമ്മിന്‍സ്- കണക്കുകളിതാ
- Automobiles
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരു സെല്‍ഫിക്കായി അക്ഷയ് കുമാര്‍ എന്നെ കാത്തുനിന്നത് ഒരു മണിക്കൂര്‍! തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
മലയാളത്തില്‍ ചെറിയ വേഷങ്ങളില്‍ നിന്നും സ്വാഭാവ നടനായി ഉയര്‍ന്ന താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ താരം ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. ദ്യശ്യത്തിലെ നെഗറ്റീവ് വേഷമടക്കമുളളവ ഷാജോണിന്റെ കരിയറില്‍ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായിട്ടാണ് ഷാജോണ്‍ സിനിമാ രംഗത്ത് മുന്നേറുന്നത്.
വിജയുടെ സര്‍ക്കാര്‍ കുതിക്കുന്നു! ഓള് ഇന്ത്യ ഓപ്പണിങ് റെക്കൊര്‍ഡും ഇനി സ്വന്തം!
കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങളില്‍ ഒതുങ്ങിയ ഷാജോണ്‍ ഇപ്പോള്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമാണ്. മലയാളത്തില്‍ തിരക്കേറിയ ഷാജോണ്‍ അടുത്തിടെ രജനീകാന്തിന്റെ ബ്രഹ്മാണ്ട ചിത്രം 2.0യില്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് നടന് എത്തുന്നത്. അടുത്തിടെ രജനി ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ ഷൂട്ടിംഗ് അനുഭവങ്ങള്‍ ഷാജോണ്‍ തുറന്നുപറഞ്ഞിരുന്നു. ഇതില്‍ ശ്രദ്ധേയമായിരുന്നത് അക്ഷയ് കുമാറുമായി ബന്ധപ്പെട്ടുളള ഒരു സംഭവമായിരുന്നു.

2.യില്‍ ഷാജോണും
രജനിയുടെ 2.0യ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍പ് ശങ്കറിന്റെ പല സിനിമകളിലും മലയാളി താരങ്ങള്‍ ചെറിയ വേഷങ്ങളില്‍ എത്താറുണ്ടായിരുന്നു. കലാഭവന്‍ മണി,നെടുമുടി വേണു തുടങ്ങിയ നടന്മാരെല്ലാം ശങ്കര്‍ സിനിമയില്‍ അഭിനയിച്ച താരങ്ങളായിരുന്നു. വിക്രമിന്റെ ഐ എന്ന ചിത്രത്തില്‍ നടന് സുരേഷ് ഗോപിയും വില്ലന്‍ വേഷത്തില്‍ അഭിനയിച്ചിരുന്നു. ഈ പതിവ് തെറ്റിക്കാതെയായിരുന്നു ശങ്കര്‍ കലാഭവന്‍ ഷാജോണിന് 2.0യില്‍ ഒരു ചെറിയ വേഷം നല്‍കിയിരുന്നത്. മലയാളത്തില്‍ തിരക്കേറിയ സമയത്തായിരുന്നു തമിഴിലേക്കുളള വിളി നടന് വന്നത്.

ഷാജോണ്‍ പറഞ്ഞത്
അടുത്തിടെയായിരുന്നു 2.0സെറ്റില്‍ ഉണ്ടായ അനുഭവം ഷാജോണ്‍ തുറന്നുപറഞ്ഞിരുന്നത്. ചിത്രത്തില്‍ രജനീകാന്തിനൊപ്പം സീനുകള്‍ ഇല്ലെങ്കിലും അക്ഷയ് കുമാറിനൊപ്പമായിരുന്നു തന്റെ അധിക രംഗങ്ങളെന്ന് ഷാജോണ്‍ പറയുന്നു. ഷൂട്ടിംഗിനിടെ അക്ഷയുമായി അധികം സംസാരിക്കാന്‍ ഒ്ന്നും സാധിച്ചിരുന്നില്ല. കടുത്ത മേക്കപ്പ് കാരണം അക്ഷയ് കുറച്ചു മാത്രമാണ് സെറ്റില്‍ സംസാരിച്ചിരുന്നത്.

അക്ഷയ്ക്കൊപ്പം സെല്‍ഫി
ഷൂട്ടിംഗ് തീരാറായ സമയത്ത് അക്ഷയ് കുമാറിനൊപ്പം ഒരു സെല്‍ഫി എടുക്കാന്‍ ആഗ്രഹിക്കുന്നതായി അസോസിയേറ്റിനോട് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അക്ഷയുടെ ഷൂട്ടിംഗ് നേരത്തെ അവസാനിച്ചു. അതിനു ശേഷം തന്റെ കുറെയധികം ക്ലോസപ്പ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉണ്ടായിരുന്നു. അതിനാല്‍ സെല്‍ഫി എടുക്കാനുളള ആഗ്രഹം നടക്കില്ലെന്നാണ് കരുതിയിരുന്നത്.

ഏതാണ്ട് മൂന്ന് മണിക്കൂര്‍ ആയപ്പോള്‍
സെറ്റില്‍ അക്ഷയ്കുമാറിന്റെ മേക്കപ്പ് നീക്കം തെയ്യാന്‍ രണ്ടു മണിക്കൂറോളം ആവശ്യമായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂര്‍ ആയപ്പോള്‍ അസോസിയേറ്റ് വന്ന് ശങ്കര്‍ സാറിനോട് അക്ഷയ് കുമാര്‍ വെയിറ്റ് ചെയ്യുന്നതായി അറിയിച്ചു. സെല്‍ഫി എടുക്കുന്നതിനായുളള തന്റെ ആഗ്രഹം പൂര്‍ത്തിയാക്കാനാണ് അക്ഷയ് വെയ്റ്റ് ചെയ്യുന്നതറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.
ഇന്ദ്രന്‍സിന്റെ ഹ്രസ്വചിത്രം 'കെന്നി' അവതരിപ്പിച്ച് ടൊവിനോ തോമസ്! ട്രെയിലര്‍ പുറത്ത്! കാണൂ
അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ