ആ ഒറ്റ ചിത്രത്തിലൂടെ മോഹന്‍ലാലില്‍ നിന്ന് പഠിച്ചത്, കലാഭന്‍ ഷാജോണ്‍ തുറന്ന് പറയുന്നു

ലാലില്‍ നിന്ന് ലഭിച്ച ഉപദേശം ഇന്നും തന്റെ അഭിനയ ജീവിതത്തെ സഹായിക്കുന്നുണ്ടെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ലാലേട്ടനുമായി ..

By Sanviya

മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവങ്ങള്‍ പലരും പങ്ക് വച്ചിട്ടുണ്ട്. പെരുമാറ്റത്തെ കുറിച്ചും അദ്ദേഹത്തില്‍ നിന്ന് പഠിക്കാന്‍ കഴിഞ്ഞ കാര്യങ്ങളുമാണ് പങ്ക് വച്ചിട്ടുള്ളത്. അനൂപ് മേനോന്‍ ലാലിന് ഒപ്പം അഭിനയിക്കുന്ന ഓരോ ചിത്രങ്ങള്‍ക്ക് ശേഷവും അനുഭവം പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോഴിതാ കലാഭവന്‍ ഷാജോണും ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പറയുന്നു. ലാലില്‍ നിന്ന് ലഭിച്ച ഉപദേശം ഇന്നും തന്റെ അഭിനയ ജീവിതത്തെ സഹായിക്കുന്നുണ്ടെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. ലേഡീസ് ആന്റ് ജെന്റില്‍ മാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഞാന്‍ ലാലേട്ടനുമായി കൂടുതലും അടുക്കുന്നത്.

shajon-mohanlal

ചിത്രത്തിലെ ഡയലോഗ് കാണാതെ പഠിക്കുന്നതാണ് പതിവ്. എന്നാല്‍ ഡയലോഗ് കാണാതെ പഠിച്ച് പറയുന്നതിലല്ല കാര്യമെന്ന് ലാലേട്ടന്‍ പറഞ്ഞു. അത് സ്വഭാവികമായി പറയുന്നതിലാണ് കാര്യം. വേണ്ടത്ര ഗ്യാപ്പിട്ട് നോട്ടവും ചലനവും കൊടുത്ത് വേണം പറയാന്‍.

ആരോ എഴുതി വച്ച ഡയലോഗാണിതെന്ന് ഒരിക്കലും തോന്നാന്‍ പാടില്ല. ലാലേട്ടന്‍ അന്ന് പറഞ്ഞ ഉപദേശം തന്റെ അഭിനയ ജീവിതത്തെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഓരോ ആര്‍ട്ടിസ്റ്റില്‍ നിന്ന് ഓരോ ടിപ്‌സെങ്കിലും നമുക്ക് പഠിക്കാന്‍ നമുക്ക് കഴിയുമെന്ന് കലാഭവന്‍ ഷാജോണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X