twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും കാക്കി അണിഞ്ഞ് കലാഭവന്‍ ഷാജോണ്‍, ഒപ്പം മിയയും, 'പ്രൈസ് ഓഫ് പോലീസ്' ഒരുങ്ങുന്നു

    |

    കലാഭവന്‍ ഷാജോണ്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രൈസ് ഓഫ് പോലീസ്'. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. സത്യസന്ധനും സമര്‍ത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ് എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായിക മിയയാണ്. കുഞ്ഞ് ജനിച്ചതിന് ശേഷം നടി അഭിനയിക്കുന്ന ചിത്രമാണിത്. എ ബി എസ് സിനിമാസിന്റെ ബാനറില്‍ അനീഷ് ശ്രീധരന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഉണ്ണി മാധവാണ്.

    miya

    താരസംഘടനയായ അമ്മയുടെ ആസ്ഥാനത്താണ് പൂജ ചടങ്ങ് നടന്നത്. പ്രശസ്ത സംവിധായകന്‍ ജോഷിയാണ് ആദ്യതിരി തെളിച്ചത്. കലാഭവന്‍ ഷാജോണിനു പുറമെ മിയ, രാഹുല്‍ മാധവ് , റിയാസ്ഖാന്‍ , തലൈവാസല്‍ വിജയ്, സ്വാസിക, മറീന മൈക്കിള്‍ , വൃദ്ധി വിശാല്‍ , സൂരജ് സണ്‍, ജസീല പര്‍വീണ്‍, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസര്‍ ലത്തീഫ്, ഷഫീഖ് റഹ്‌മാന്‍ , ബിജു പപ്പന്‍ , പ്രിയാമേനോന്‍ , സാബു പ്രൗദീന്‍, മുന്‍ഷി മധു , റോജിന്‍ തോമസ് എന്നിവരും അഭിനയിക്കുന്നു.

    ഛായാഗ്രഹണം ഷമിര്‍ ജിബ്രാന്‍ , ലൈന്‍ പ്രൊഡ്യൂസര്‍ അരുണ്‍ വിക്രമന്‍ , സംഗീതം, പശ്ചാത്തല സംഗീതം റോണി റാഫേല്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍ , എഡിറ്റിംഗ് അനന്തു എസ് വിജയ്, ഗാനരചന ബി കെ ഹരിനാരായണന്‍ , പ്രെറ്റി റോണി , ആലാപനം കെ എസ് . ഹരിശങ്കര്‍ , നിത്യാ മാമ്മന്‍ , അനാമിക, കൊറിയോഗ്രാഫി കുമാര്‍ശാന്തി മാസ്റ്റര്‍, കല അര്‍ക്കന്‍ എസ് കര്‍മ്മ, ചമയം പ്രദീപ് വിതുര, കോസ്റ്റിയും ഇന്ദ്രന്‍സ് ജയന്‍ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് രാജേഷ് എം സുന്ദരം

    അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ ഉടുമ്പന്‍ചോല , അസിസ്റ്റന്റ് ഡയറക്ടേഴ്സ് അനീഷ് കെ തങ്കപ്പന്‍ , സുജിത്ത് സുദര്‍ശന്‍ , പ്രൊഡക്ഷന്‍ മാനേജേഴ്സ് പ്രസാദ് മുണ്ടേല, ഗോപന്‍ ശാസ്തമംഗലം, ഡിസൈന്‍സ് പ്രമേഷ് പ്രഭാകര്‍ , സ്റ്റില്‍സ് അജി മസ്‌കറ്റ്, പി ആര്‍ ഓ അജയ് തുണ്ടത്തില്‍ . ജൂണ്‍ 29-ന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍സ് തിരുവനന്തപുരം, ബാംഗ്ളൂര്‍, ചെന്നൈ എന്നിവിടങ്ങളാണ്.

    Read more about: kalabhavan shajon മിയ
    English summary
    Kalabhavan Shajon And Miya New Movie Price Of Police Starting
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X