കലാഭവന്‍ ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

By Lakshmi

കലാഭവന്റെ വിലാസവുമായി എത്തി വെള്ളിത്തിരയില്‍ ഉയരങ്ങള്‍ കീഴടക്കിയ ഒട്ടേറെ താരങ്ങള്‍ നമുക്കുണ്ട്. മലയാള സിനിമയില്‍ കുറേക്കാലമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിക്കുന്നൊരു കലാഭവന്‍ കലാകാരനാണ് ഷാജോണ്‍. മിമിക്രിതാരങ്ങളെല്ലാം സിനിമയില്‍ ഹാസ്യതാരമാകുന്ന പതിവ് ഷാജോണിന്റെ കാര്യത്തിലും തെറ്റിയില്ല, ഷാജോണും ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെ ഹാസ്യ, സഹനടനായി വളര്‍ന്നു.

അക്ഷരാര്‍ത്ഥത്തില്‍ ഷാജോണിന്റെ വളര്‍ച്ച എന്നു പറയുന്നത്. 2013ലായിരുന്നു, ശരിയ്ക്കും പറഞ്ഞാല്‍ ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞ ദൃശ്യം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജീത്തു ജോസഫ് ഷാജോണ്‍ എന്ന ഹാസ്യതാരത്തെ വില്ലനാക്കാന്‍ തീരുമാനിച്ചതോടെ. മുമ്പ് ഷാജോണിനെ പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യത്തിലെ സഹദേവനെപ്പോലെയൊരു കഥാപാത്രം ഷാജോണിലൂടെ വരുമെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. ദൃശ്യം നല്‍കിയ വിസ്മയം പോലെതന്നെ വിസ്മയമാക്കിക്കഴിഞ്ഞു ഷാജോണിന്റെ വില്ലന്‍ കഥാപാത്രവും. ഇപ്പോള്‍ പുതിയ ചിത്രത്തില്‍ ദൃശ്യത്തിലെ കഥാപാത്രത്തിന് നേര്‍ വിപരീതമായൊരു കഥാപാത്രമായിട്ടാണ് ഷാജോണ്‍ എത്തുന്നത്

ഷാജി ജോണ്‍ എന്ന ഷാജോണ്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

കലാഭവന്‍ ഷാജോണ്‍ എന്നറിയപ്പെടുന്ന ഷാജോണിന്റെ യഥാര്‍ത്ഥ പേര് ഷാജി ജോണ്‍ എന്നാണ്. കോട്ടയത്തുകാരനായ ഷാജോണ്‍ കലാഭവനിലൂടെയാണ് സിനിമയിലെത്തുന്നത്.

മൈഡിയര്‍ കരടിയിലൂടെ അരങ്ങേറ്റം

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

1999ല്‍ കലാഭവന്‍ മണി നായകനായി എത്തിയ മൈഡിയര്‍ കരടിയിലൂടെയാണ് ഷാജോണ്‍ സിനിമയിലെത്തിയത്.

പേരില്ലാത്ത കഥാപാത്രങ്ങള്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

ആദ്യ ചിത്രം മുതലിങ്ങോട്ട് പല ചിത്രങ്ങളിലും ചെറിയ വേഷങ്ങളിലും ഒന്നോ രണ്ടോ സീനുകളിലുമെല്ലാംവന്നുപോയ ഷാജോണ്‍ പേരില്ലാത്ത എത്രയോ കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്.

റണ്‍വേ, ഇന്‍സ്‌പെക്ടര്‍ ഗരുഡ്

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍


ദിലീപ് ചിത്രങ്ങളായ റണ്‍വേ, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നിവയില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളില്‍ എത്തിയിരുന്നു ഷാജോണ്‍.

മായാമോഹിനി

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

ദിലീപ് മുഴുനീള സ്ത്രീവേഷത്തിലെത്തിയ മായാമോഹിനിയെന്ന ഹിറ്റ് ചിത്രത്തില്‍ ശിശുബാലന്‍ എന്ന കഥാപാത്രമായി എത്തിയ ഷാജോണ്‍ തിയേറ്ററില്‍ നിലയ്ക്കാത്ത ചിരിയുയര്‍ത്തിയിരുന്നു. ഷാജോണ്‍ ചെയ്ത മുഴുനീള കഥാപാത്രങ്ങളില്‍ ഏറ്റഴും ശ്രദ്ധിക്കപ്പെട്ടവയില്‍ ഒന്നായിരുന്നു ഇത്.

മൈ ബോസില്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

മംമ്ത മോഹന്‍ദാസും ദിലീപും പ്രധാന വേഷങ്ങള്‍ ചെയ്ത ജീത്തു ജോസഫ് ചിത്രം മൈ ബോസിലും ചിരിയുടെ തരംഗവുമായി അലിയെന്ന കഥാപാത്രമായി ഷാജോണിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സൗണ്ട് തോമ

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

ദിലീപ് മുറിച്ചുണ്ടുള്ള തോമയെന്ന കഥാപാത്രമായി എത്തിയ ചിത്രത്തില്‍ ഷാജോണ്‍ അവതരിപ്പിച്ച സാബുവെന്ന കഥാപാത്രവും പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുണ്ട്.

ശൃംഗാരവേലന്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

2013ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളില്‍ സൂപ്പര്‍ഹിറ്റായി മാറിയ ശൃംഗാരവേലന്‍ എന്ന ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ കൂട്ടുകാരനായ വാസുവായി എത്തിയ ഷാജോണ്‍ ഈ ചിത്രത്തിലും പതിവ് തെറ്റിച്ചില്ല.

ദിലീപിനൊപ്പം മികച്ച കെമിസ്ട്രി

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

കലാഭവന്‍ മണിയെ അതിമനോഹരമായി അനുകരിക്കാറുള്ള ഷാജോണ്‍ ഏറ്റഴും കൂടുതല്‍ വേഷങ്ങള്‍ ചെയ്തത് ദിലീപിനൊപ്പമാണ്. ദിലീപും ഷാജോണും ഒന്നിയ്ക്കുമ്പോഴുണ്ടാകുന്ന മനോഹരമായ കെമിസ്ട്രി എപ്പോഴും പ്രേക്ഷകര്‍ക്ക് ചിരിവിരുന്നൊരുക്കുകയാണ് പതിവ് .

ദൃശ്യത്തിലെ വില്ലന്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഷാജോണിന് ഒരു വില്ലന്‍ കഥാപാത്രം ലഭിച്ചത്. ജീത്തു ജോസഫിന്റെയും ദിലീപ് ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെയും നിര്‍ദ്ദേശം സ്വീകരിച്ച് സഹദേവനെ അവതരിപ്പിച്ച ഷാജോണ്‍ ഈ കഥാപാത്രത്തിലൂടെ താന്‍ വെറുമൊരു ഹാസ്യതാരമല്ലെന്ന് തെളിയിച്ചു.

ടൈപ്പാകാന്‍ ഷാജോണില്ല

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

ഒരു വേഷം ചെയ്തു ഹിറ്റായാല്‍ അത്തരത്തിലുള്ള വേഷങ്ങള്‍ മാത്രം ലഭിയ്ക്കുകയെന്നത് സിനിമയില്‍ ഏതൊരു താരത്തിനുമുണ്ടാകുന്ന ദുര്‍വിധിയാണ്. എന്നാല്‍ അത്തരത്തില്‍ ടൈപ് കാസ്റ്റ് ചെയ്യപ്പെടാന്‍ ഷാജോണ്‍ തയ്യാറല്ല. ദൃശ്യത്തിന് ശേഷം വില്ലനാകാന്‍ വന്ന ക്ഷണങ്ങളെല്ലാം ഷാജോണ്‍ നിരസിക്കുകയായിരുന്നു.

കോമഡിയുമായി വീണ്ടും

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

എന്നും ഹാസ്യതാരമായിരിക്കാനാണ് തനിയ്ക്ക് കൂടുതല്‍ താല്‍പര്യമെന്നാണ് ഷാജോണ്‍ പറയുന്നത്. ഹാസ്യതാരമെന്ന ലേബലില്‍ നിന്നും സ്ഥിരമായി ഒരു മാറ്റം വേണ്ടെന്നും ഈ മിമിക്രി കലാകാരന്‍ പറയുന്നു.

തീര്‍ത്തും വ്യത്യസ്തനായി മമ്മൂട്ടിയ്‌ക്കൊപ്പം

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ ഷാജോണിനെ പുതിയ മമ്മൂട്ടിചിത്രമായ പ്രെയ്‌സ് ദി ലോര്‍ഡില്‍ അതിശയിപ്പിക്കുന്ന മാറ്റത്തോടെയാണ് കാണാന്‍ കഴിയുക. ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് ഷാജോണ്‍ അഭിനയിക്കുന്നത്.

മീശയില്ലാതെ ളോഹയിട്ട് ഷാജോണ്‍

ഷാജോണിന്റെ വേഷപ്പകര്‍ച്ചകള്‍

പ്രെയ്‌സ് ദി ലോര്‍ഡിലെ ഫാദര്‍ ആന്റണിയായി അമ്പരപ്പിക്കുന്ന രൂപമാറ്റമാണ് ഷാജോണ്‍ കൈവരിച്ചിരിക്കുന്നത്. മീശയെടുത്ത് ളോഹയിട്ട് സെറ്റിലെത്തിയ ഷാജോണിനെ കണ്ട് പലര്‍ക്കും മനസിലാവുകപോലും ചെയ്തില്ലത്രേ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X