twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2വില്‍ സഹദേവന്‍ ഇല്ലാതിരുന്നതിന്റെ കാരണം, വെളിപ്പെടുത്തി കലാഭവന്‍ ഷാജോണ്‍

    By Midhun Raj
    |

    മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ദൃശ്യം 2 വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ആമസോണ്‍ പ്രൈം വഴി റിലീസ് ചെയ്ത ചിത്രം ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേരാണ് ദൃശ്യം 2 കണ്ടത്. മലയാളികള്‍ക്ക് പുറമെ മറ്റ് ഭാഷകളിലെ പ്രേക്ഷകരും ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പങ്കുവെച്ചിരുന്നു. താരങ്ങളുടെ പ്രകടനത്തിനൊപ്പം ജീത്തു ജോസഫിന്‌റെ തിരക്കഥയെ പ്രശംസിച്ചും നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്.

    ഗ്ലാമറസായി റായ് ലക്ഷ്മി,മമ്മൂട്ടിയുടെ നായികയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    അമിത പ്രതീക്ഷകള്‍ നല്‍കാതെയാണ് സംവിധായകന്‍ ദൃശ്യം രണ്ടാം ഭാഗം പ്രേക്ഷകരിലേക്ക് എത്തിച്ചത്. അതേസമയം ദൃശ്യത്തില്‍ ഇത്തവണ പലരും മിസ് ചെയ്തത് കലാഭവന്‍ ഷാജോണിന്റെ കോണ്‍സ്റ്റബിള്‍ സഹദേവനെയാണ്. ആദ്യഭാഗത്തില്‍ ഷാജോണ്‍ ഗംഭീരമാക്കിയ റോള്‍ കൂടിയായിരുന്നു ഇത്.

    ദൃശ്യത്തില്‍ ആദ്യാവസാനം

    ദൃശ്യത്തില്‍ ആദ്യാവസാനം കോണ്‍സ്റ്റബിള്‍ സഹദേവനും നിറഞ്ഞുനിന്നിരുന്നു. സഹദേവന്‍ എന്ന കഥാപാത്രം ഷാജോണിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവാവുകയും ചെയ്തു. ദൃശ്യം 2വില്‍ ഷാജോണിന്‌റെ സഹദേവനെ പലരും പ്രതീക്ഷിച്ചെങ്കിലും ഇത്തവണ ആ കഥാപാത്രം എത്തിയില്ല. ദൃശ്യത്തിലെ സഹദേവനെ പോലെ ദൃശ്യം 2വില്‍ മുരളി ഗോപിയുടെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

    ഐജി തോമസ് ബാസ്റ്റിനായി

    ഐജി തോമസ് ബാസ്റ്റിനായി ശ്രദ്ധേയ പ്രകടനമാണ് മുരളി ഗോപി കാഴ്ചവെച്ചത്. മോഹന്‍ലാലിനെ പോലെ ദൃശ്യം 2വില്‍ നിറഞ്ഞുനിന്ന കഥാപാത്രം കൂടിയായിരുന്നു മുരളി ഗോപിയുടെത്. അതേസമയം ദൃശ്യം 2വില്‍ എത്താനായില്ലെങ്കിലും ദൃശ്യം 3യില്‍ തന്‌റെ കഥാപാത്രവും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കലാഭവന്‍ ഷാജോണ്‍. സഹദേവന് പണികിട്ടി പോയതുകൊണ്ടാണ് ദൃശ്യം 2വില്‍ ഇല്ലാതിരുന്നതെന്ന് ഷാജോണ്‍ തുറന്നുപറഞ്ഞിരുന്നു.

    നടന്‍ ബാലാജി ശര്‍മ്മയുടെ

    നടന്‍ ബാലാജി ശര്‍മ്മയുടെ വീഡിയോ അഭിമുഖത്തിലാണ് കലാഭവന്‍ ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്. ദൃശ്യം 3യും വരുന്നുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. ഒരു രക്ഷയുമില്ലാത്ത സിനിമയാണ് ദൃശ്യം 2. ദൃശ്യം സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചത് വലിയ അനുഗ്രഹമായി കാണുന്ന ആളാണ് ഞാന്‍. ഇപ്പോള്‍ ഒരുപാട് പേര്‍ വിളിച്ചുചോദിക്കുന്നുണ്ട്. എവിടെപോയി സഹദേവന്‍ എന്ന്.

    Recommended Video

    Drishyam 2 Advocate Renuka Interview ചില്ലക്കാരിയല്ല ഈ ഒറിജിനൽ വക്കീൽ.. | Filmibeat Malayalam
    സഹദേവന്റെ പണി പോയി

    സഹദേവന്റെ പണി പോയി. പണി കിട്ടിയിരിക്കുകയാണ് ഞാനിപ്പോള്‍. ഇനി സഹദേവന്‍ വരണമെങ്കില്‍ ജീത്തു വിചാരിക്കണം. ദൃശ്യം 3യില്‍ നമ്മളൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിമുഖത്തില്‍ കലാഭവന്‍ ഷാജോണ്‍ പറഞ്ഞു. വരുണിനെ പോലീസ് സ്‌റ്റേഷനില്‍ കുഴിച്ചുമൂടുന്നത് കണ്ട ദൃക്‌സാക്ഷി സഹദേവന്റെ ആളായിരുന്നോ എന്ന ആരാധകരുടെ സംശയവും ബാലാജി ശര്‍മ്മ കലാഭവന്‍ ഷാജോണിനോട് ചോദിച്ചു. ഇതിന് മറുപടിയായി സഹദേവന്റെ ആളാണോ എന്നത് ദൃശ്യം 3യില്‍ അറിയാമെന്നായിരുന്നു കലാഭവന്‍ ഷാജോണ്‍ മറുപടി നല്‍കിയത്. അതേസമയം ദൃശ്യം 3 ജീത്തുവിന്‌റെ മനസിലുണ്ടെന്ന് അടുത്തിടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് വ്യക്തമാക്കിയത്. മോഹന്‍ലാലിനോട് ജീത്തു ഇക്കാര്യം സംസാരിച്ചിരുന്നതായും ആന്റണി വെളിപ്പെടുത്തിയിരുന്നു

    Read more about: kalabhavan shajon
    English summary
    Kalabhavan Shajon Opens Up About Drishyam 2 And His Character Sahadevan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X