എന്നാല്‍ പിന്നെ കലാഭവന്‍ ഷാജോണും ഒന്നും പാടിയേക്കാം, കേള്‍ക്കൂ

By Aswathi

എല്ലാരും പാടി, എന്നാല്‍ പിന്നെ കലാഭവന്‍ ഷാജോണും ഒരു പാട്ട് പാടിയേക്കാം. പാടുന്നത് കലാഭവന്‍ ഷാജോണ്‍ ആയതുകൊണ്ട്, ഏതെങ്കിലും കോമഡി നിറഞ്ഞ ഒരു തട്ടുപൊളിപ്പന്‍ പാട്ടോ, അല്ല നാടന്‍ പാട്ടോ എന്നൊന്നും ആരു തെറ്റിദ്ധരിക്കരുത്. ഒരുഗ്രന്‍ പാട്ട് തന്നെയാ.

കലാഭവന്‍ ഷാജോണും ഒരു മുഖ്യ കഥപാത്രമായി എത്തുന്ന, സിബി മലയില്‍ സംവിധാനം ചെയ്യുന്ന 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് ഷാജോണിന്റെ പാട്ട്. 'മായേ മായേ നീയെന്‍ കാണാകൂട്ട്...' എന്ന് തുടങ്ങുന്ന പ്രമോ സോംഗാണ് ഷാജോണ്‍ പാടിയിരിക്കുന്നത്.

kalabhavan-shajon

ഷാജോണിന്റെ മനോഹരമായ ശബ്ദം. റഫീക് അഹമ്മദിന്റെ വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അപ്പോള്‍ പിന്നെ പറയാനുണ്ടോ, പാട്ട് ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റായികഴിഞ്ഞു.

ജയറാമും പ്രിയാണണിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രം തീര്‍ത്തും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയതാണ്. ക്ഷണിച്ചും ക്ഷണിക്കാതെയും വീട്ടിലെത്തുന്ന അതിഥികളാണ് ചിത്രത്തിന്റെ പ്രമേയം. 'ആലീസ് ഇന്‍ വണ്ടര്‍ലാന്റ്' എന്ന ചിത്രം കഴിഞ്ഞ്, ഒമ്പത് വര്‍ഷത്തിന് ശേഷം സിബി മലയിലും ജയറാമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജയറാമിനെയും പ്രിയാമണിയെയും ഷാജോണിനെയും കൂടാതെ നരേനും ഇന്നസെന്റും കെപിഎസി ലളിതയും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നു. കെ ഗിരീഷ് കുമാര്‍ തിരക്കഥയെഴിതിയ ചിത്രം നിര്‍മിക്കുന്നത് ഗ്യാലക്‌സി ഫിലീംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X