ദുഷിച്ച കാര്യങ്ങള്‍ പറയാന്‍ പാടില്ലായിരുന്നു!! കെപിഎസി ലളിതയ്ക്കെതിരെ കലാമണ്ഡലം ഗോപി

കോരള സംഗീത നാടക അക്കാദമിയെ മുന്നോട്ട കൊണ്ട് പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാള സിനിമ മേഖലയിൽ തുടർന്ന വരുന്ന ചേരി പേരുകൾ സമൂഹത്തിൽ പാട്ടാണ്. താരസംഘടനയായ അമ്മയും വനിത സംഘടനയായ ഡബ്യൂസിസിയും പരസ്പരം വിമർശൻമായി എത്തിയിരുന്നു. അതുവരെ ശീതപോരാട്ടത്തിലായിരുന്നു ഇരു സംഘടനകളും നേർക്കുനേരുള്ള പോരാട്ടത്തിലേയ്ക്ക് കടക്കുകയായിരുന്നു. അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചടുക്കാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു പ്രശ്നങ്ങൾ ഉടലെടുത്തത്. എന്നാൽ താരത്തിനെ സംഘടനയിൽ നിന്ന് പുറത്താക്കണമെന്ന് ഉറച്ച നിലപാടാടെടുത്ത് വനിത സംഘടന മുന്നോട്ട് വരുകയായിരുന്നു.

ഡബ്യൂസിസി അംഗങ്ങൾ മാധ്യമങ്ങളെ കണ്ടത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. അമ്മയ്ക്കെതിരെ കടുത്ത ഭാഷയിലായിരുന്നു അവർ ആഞ്ഞടിച്ചത്. പിന്നീട് ഇതിനു മറുപടിയുമായി അമ്മ സംഘടന പ്രതിനിധികൾ രംഗത്തെത്തിയിരുന്നു. ഇത് വൻ വിവാദം ക്ഷണിച്ചു വരുത്തുകയായിരുന്നു. കെപിഎസി ലളിതയും സിദ്ദിഖുമായിരുന്നു അമ്മയുടെ നിലപാട് വ്യക്തമാക്കി അന്ന് രംഗത്തെത്തിയിരുന്നു. അന്ന് ലളിത ഉന്നയിച്ച പല വാദങ്ങളും സ്ത്രീ വിരുദ്ധതയാണെന്നുള്ള ആരോപണം സമൂഹത്തിൽ വിവിധ തലങ്ങളിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഇപ്പോഴിത കെപിഎസി ലളിതയ്ക്കെതിരെ കഥകളി ആചാര്യനും മുൻ അക്കാദമി അംഗവുമായ കലാമണ്ഡലം ഗോപിയാശാൻ രംഗത്തെിയിരിക്കുകയാണ്. താരത്തിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്.

 പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം

പ്രതികരിക്കുമ്പോൾ സൂക്ഷിക്കണം

സിനിമ താരമാണെങ്കിലും ജനങ്ങളുടെ മനസ്സിൽ കൊള്ളുന്ന വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സൂക്ഷിക്കണമെന്നായിരുന്നു. ആളുകളിൽ വേദനയുണ്ടാക്കുന്ന ദുഷിച്ച കാര്യങ്ങൾ ഒരിക്കലും അവർ പറയാൻ പാടില്ലായിരുന്നുവെന്നും ഗോപി ആശാൻ പറഞ്ഞു. കൂടതെ കെപിഎസിലളിതയുടെ അക്കാദമി പ്രവർത്തനങ്ങളിലും അദ്ദേഹം വിയോജിപ്പ് രേഖപ്പടുത്തിയിട്ടുണ്ട്.

അക്കാദിമിയെ നയിക്കാനുളള കഴിവില്ല

അക്കാദിമിയെ നയിക്കാനുളള കഴിവില്ല

കേരള സംഗീത നാടക അക്കാദമിയെ മുന്നോട്ട കൊണ്ട് പോകാനുളള പ്രാപ്തി കെപിഎസി ലളിതയ്ക്ക് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെക്രട്ടറി എന്തു പറയുന്നുവോ അത് അതേപടി വിശ്വസിക്കുന്ന ആളാണ് ഇപ്പോഴത്തെ ചെയർ പേഴ്സൺ. കൂടാതെ ആക്കാദമി കാര്യങ്ങളിൽ താൻ സംതൃപ്തനല്ലാത്തതുകൊണ്ടാണ് എക്സിക്യൂട്ടീവ് അംഗത്വത്തിൽ നിന്ന് ഒരു വർഷം മുൻപ് രാജിവെച്ചതെന്നും കലമണ്ഡലം ഗോപി കൂട്ടിച്ചേർത്തു.

 ഉള്ളി തൊലിച്ചതു പോലെ

ഉള്ളി തൊലിച്ചതു പോലെ

മലയാള സിനിമ സംഘടനയിലെ പ്രശ്നങ്ങൾ ഉള്ളി തൊലിച്ചതു പോലെയാണ്. ഉന്നയിക്കുന്ന ആരോപണങ്ങൾ അനാവശ്യമാണെന്നും താരം അന്ന് പറഞ്ഞിരുന്നു. സംഘടനയ്ക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ അവിടെ തന്നെ പറയണമെന്നും അല്ലാതെ പുറത്തു പോയി പറഞ്ഞ് സംഘടനയെ അപഹാസ്യരാക്കരുതെന്നും കെപിഎസിലളിത അന്ന് പറഞ്ഞിരുന്നു. കൂടതെ അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയ നടിമാര മാപ്പ് പറഞ്ഞാൽ സംഘടനയിലേയ്ക്ക് തിരിച്ചെടുക്കും. കൂടാതെ സംഘടനയിലെ അംഗമായിരിക്കെ അമ്മ പ്രസിഡന്റിനെ ചീത്ത പറയുന്നത് ശരിയല്ലെന്നും ഇത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമാണെന്നും കെപിഎസി ലളിത അന്ന് വിളിച്ചു ചേർത്ത പ്രസ് മീററിൽ പറഞ്ഞിരുന്നു.

 ലളിതയ്ക്കെതിരെ ഗുരുതര വിമർശനം

ലളിതയ്ക്കെതിരെ ഗുരുതര വിമർശനം

അന്നത്തെ കെപിഎസി ലളിതയുടെ അന്നത്തെ സ്ത്രീ വിരുദ്ധ പരാമർശം വൻ വിമർശനങ്ങൾക്ക് ഒഴിവാക്കിയിരുന്നു. നടിയുടെ പരാമർശത്തിനെതിരെ വിമർശനവുമായി സമൂഹിക സാംസ്കാരിക സിനിമ ലോകത്തെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇവരുടെ പേരിനോടൊപ്പമുള്ള കെപിഎസി എടുത്തു കളയണമെന്നും ഒരുപാട് അനുഗ്രഹീത കലാകാരന്മാർ അതിലൂടെ വന്നതാണെന്നും നടിയ്ക്ക് ഇനിയതു ചേരില്ലെന്നുമുളള വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X