കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്ന മഞ്ജു വാര്യര്‍.. ചോദിച്ച് വാങ്ങിയ വിമര്‍ശനം!

By Nimisha

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് താരം മുന്നേറുന്നത്. അഭിനേത്രി മാത്രമല്ല നല്ലൊരു നര്‍ത്തകി കൂടിയാണ് താനെന്ന് മഞ്ജു വാര്യര്‍ നേരത്തെ തന്നെ തെളിയിച്ചതാണ്. യുവജനോത്സവ വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് മഞ്ജു വാര്യര്‍. നൃത്തത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ പ്രേക്ഷകരുടെ പ്രിയതാരത്തിന് കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കി മുന്നേറുകയാണ് ഈ താരം.

വ്യത്യസ്തങ്ങളായ കഥാപാത്രവുമായി സിനിമയില്‍ മുന്നേറുന്നതിനിടയിലാണ് താരത്തിനെതിരെ പുതിയ വിമര്‍ശനം. കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍ സെക്രട്ടറിയായ കലാമണ്ഡലം ഹേമലത.

മഞ്ജു വാര്യരെ രൂക്ഷമായി വിമര്‍ശിച്ച് കലാമണ്ഡലം ഹേമലത

മഞ്ജു വാര്യരെ രൂക്ഷമായി വിമര്‍ശിച്ച് കലാമണ്ഡലം ഹേമലത

കേരള കലാമണ്ഡലം എംകെകെ നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് നല്‍കിയ നടപടിയെ വിമര്‍ശിച്ചാണ് ഹേമലത രംഗത്തെത്തിയത്. താരത്തിന് പുരസ്‌കാം നല്‍കിയ നടപടി ശരിയല്ല. കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ അവഗണിച്ചാണ് അഭിനേത്രിക്ക് പുരസ്‌കാരം നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു.

പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു

പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്നു

കലാകാരികളുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് വാരുന്ന പ്രവണതയില്‍ നിന്നും താരങ്ങള്‍ മാറി നില്‍ക്കണം. കലാമണ്ഡലത്തിലുള്ളവര്‍ക്ക് പരിഗണന നല്‍കാതെ സിനിമാപ്രവര്‍ത്തകര്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറയുന്നു. നവംബര്‍ ഒന്‍പതിനാണ് താരത്തിന് പുരസ്‌കാരം സമര്‍പ്പിക്കുന്നത്.

ജയറാമിനും നല്‍കിയിരുന്നു

ജയറാമിനും നല്‍കിയിരുന്നു

കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം ജയറാമിന് നല്‍കിയിരുന്നു. സിനിമാപ്രവര്‍ത്തകര്‍ക്ക് പ്രധാന്യം നല്‍കി പ്രഖ്യാപിക്കുന്ന പുരസ്‌കാര നിര്‍ണ്ണയത്തിലുള്ള അതൃപ്തിയും അവര്‍ പ്രകടിപ്പിച്ചിട്ടുണ്ട്.

 പുരസ്‌കാരത്തിന് പരിഗണിക്കാറില്ല

പുരസ്‌കാരത്തിന് പരിഗണിക്കാറില്ല

കലാമണ്ഡലത്തില്‍ പഠിച്ചിറങ്ങിയ കലാകാരികളെ ഇത്തരത്തില്‍ പുരസ്‌കാര നിര്‍ണ്ണയത്തില്‍ പരിഗണിക്കാറില്ല. നൃത്തകലാ പരിശീലനത്തില്‍ വര്‍ഷങ്ങളായി ഏറെ പുറകോട്ടാണ് കലാമണ്ഡലം.

അര്‍ഹതപ്പെട്ടവരെ തഴഞ്ഞ്

അര്‍ഹതപ്പെട്ടവരെ തഴഞ്ഞ്

നിരവധി പ്രതിസന്ധികള്‍ നേരിട്ട് ആദിവാസി മേഖലയിലും മലയോര മേഖലകളിലും പോയി നൃത്തം പഠിപ്പിക്കുന്ന അധ്യാപികമാരെ തഴഞ്ഞാണ് താരങ്ങള്‍ക്ക് ഈ പുരസ്‌കാരം നല്‍കുന്നത്. അര്‍ഹതപ്പെട്ടവരെ തഴഞ്ഞാണ് അവാര്‍ഡ് നല്‍കുന്നത്.

ഉപജീവന മാര്‍ഗത്തിനായി ബുദ്ധിമുട്ടുന്നു

ഉപജീവന മാര്‍ഗത്തിനായി ബുദ്ധിമുട്ടുന്നു

കലാമണ്ഡലത്തില്‍ നൃത്തത്തില്‍ മികവ് തെളിയിച്ചിരുന്നവരില്‍ പലരും ഇന്ന് ഉപജീവന മാര്‍ഗത്തിനായി കഷ്ടപ്പെടുകയാണ്.പെട്രോള്‍ പമ്പിലും തുണിക്കടയിലും ജോലിക്ക് പോയാണ് പലരും കഴിയുന്നത്.

ചോദ്യം ചെയ്യുന്നവര്‍ക്ക് അനുമതി നിഷേധിക്കും

ചോദ്യം ചെയ്യുന്നവര്‍ക്ക് അനുമതി നിഷേധിക്കും

ഇത്തരത്തിലുള്ള പ്രവണതകളെ ചോദ്യം ചെയ്യുന്നവര്‍ക്ക് കലാമണ്ഡലത്തില്‍ പ്രവേശിക്കാനുള്ള അനുമതി നിഷേധിക്കും. അതുകൊണ്ട് തന്നെ കലാകാരികള്‍ പരാതിപ്പെടാന്‍ മുന്നിട്ടിറങ്ങാറില്ലെന്നും ഹേമലത പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X