ദൃശ്യത്തിലെ വില്ലന്‍ ഷാജോണ്‍ തെലുങ്കിലും

By Aswathi

ദൃശ്യം എന്ന സിനിമ മലയാളത്തില്‍ പുറത്തിറങ്ങി ഹിറ്റായതിലും വലിയ പൊല്ലാപ്പാണ് ചിത്രം അന്യഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ തുടങ്ങിയതുമുതല്‍. അതിലെ പ്രധാനം കഥാപാത്ര നിര്‍ണയമാണ്. മലയാളത്തില്‍ കഥാപാത്രങ്ങളെ മികവുറ്റിയാതുപോലെ തന്നെ മികച്ചവര്‍ വേണ്ടെ. അതിനുള്ള തിരച്ചിലുകളിലാണ് തമിഴ്, തെലുങ്ക്, കന്നഡ ഇന്‍സ്ട്രി. തമിഴില്‍ ഇപ്പോഴും നായികയെ തേടിക്കൊണ്ടിരിക്കുകയാണെന്നത് വേറെ കാര്യം.

അതേ സമയം തെലുങ്കില്‍ ഏതാണ്ട് എല്ലാം തീരുമാനമായി. മലയാളത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജ് കുട്ടിയുടെ വേഷം ചെയ്യുന്നത് വെങ്കിടേഷാണ്. മീന തന്നെയാണ് നായിക. ആശാ ശരത്ത് അവതരിപ്പിച്ച പൊലീന്റെ വേഷം നദിയ മൊയ്തുവാണ് ചെയ്യുന്നത്. അപ്പോള്‍ ചിത്രത്തില്‍ വില്ലനായി എത്തിയ കലാഭവന്‍ ഷാജോണോ.

kalabhavan-shajon

പകരം വയ്ക്കാനില്ലാത്ത അഭിനയം കാഴ്ച വച്ച കലാഭവന്‍ ഷാജോണ്‍ തന്നെയാണ് തലുങ്കിലെ നെഗറ്റീവ് ഇമേജുള്ള പൊലീസ് വേഷവും ചെയ്യുന്നത്. മലയാളത്തില്‍ കലാഭവന്‍ ഷാജോണിന് ഏറെ കൈയ്യടി നേടിക്കൊടുത്ത കഥാപാത്രമാണിത്. ശ്രീപ്രിയയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്.

ഹാസ്യതാരമായി മലയാളികള്‍ പരിചയപ്പെട്ട ഷാജോണ്‍ വില്ലനായി എത്തിയതായിരുന്നു ദൃശ്യത്തിലെ പുതുമ. മുമ്പ് ഷാജോണിനെ പല ചിത്രങ്ങളിലും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ദൃശ്യത്തിലെ സഹദേവനെപ്പോലെയൊരു കഥാപാത്രം ഷാജോണിലൂടെ വരുമെന്ന് ആരും ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. ദൃശ്യം നല്‍കിയ വിസ്മയം പോലെതന്നെ വിസ്മയമാക്കിക്കഴിഞ്ഞു ഷാജോണിന്റെ വില്ലന്‍ കഥാപാത്രവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X