ലൂസിഫറില്‍ കട്ട കലിപ്പില്‍ കലാഭവന്‍ ഷാജോണ്‍! ലാലേട്ടന്റെ വില്ലനാകുമോ താരം? പോസ്റ്റര്‍ വൈറല്‍
മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ലൂസിഫറിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. മാര്‍ച്ച് അവസാന വാരമാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും നേരത്തെ തന്നെ വൈറലായി മാറിയിരുന്നു.
ഒടിയനു ശേഷമുളള മോഹന്‍ലാല്‍ ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ സ്റ്റീഫന്‍ നെടുമ്പളളിയായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിനിടെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ലൂസിഫറുമായി ലാലേട്ടന്‍
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രങ്ങളിലൊന്നാണ് ലാലേട്ടന്റെ ലൂസിഫര്‍. സ്റ്റീഫന്‍ നെടുമ്പളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ റോളിലാണ് ചിത്രത്തില്‍ സൂപ്പര്‍താരം എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏറെ കാലത്തിനു ശേഷമാണ് ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ലാലേട്ടന്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ലൂസിഫര്‍ ഒരുങ്ങുന്നതെന്നാണ് അറിയുന്നത്. ലൂസിഫറിലെ ലാലേട്ടന്റെ പ്രകടനം കാണാനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്.

ലാലേട്ടനൊപ്പം ഷാജോണും
ലൂസിഫറില്‍ ലാലേട്ടനൊപ്പം ഒരു പ്രധാന വേഷത്തില്‍ കലാഭവന്‍ ഷാജോണും അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അലോഷി ജോസഫ് എന്ന കഥാപാത്രമായിട്ടാണ് ഷാജോണ്‍ എത്തുന്നത്. മുന്‍പ് ദൃശ്യം എന്ന ചിത്രത്തില്‍ ലാലേട്ടന്റെ വില്ലനായി കലാഭവന്‍ ഷാജോണ്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിലും ശ്രദ്ധേയ വേഷത്തില്‍ ലാലേട്ടനൊപ്പം ഷാജോണ്‍ അഭിനയിച്ചു. എറ്റവുമൊടുവിലായിട്ടാണ് ലൂസിഫറിലും ഷാജോണ്‍ എത്തുന്നത്.

അലോഷി ജോസഫ്
ലൂസിഫറിലെ കലാഭവന്‍ ഷാജോണിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ശക്തമായൊരു കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുകയെന്നാണ് അറിയുന്നത്. ലൂസിഫറില്‍ ലാലേട്ടനൊപ്പം നില്‍ക്കുന്നൊരു കഥാപാത്രമാണ് ഷാജോണിനെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പുതിയ പോസ്റ്ററില്‍ കട്ടകലിപ്പിലാണ് ഷാജോണിനെ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണോ താരം എത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

പുതിയ പോസ്റ്ററുകള്‍
കലാഭവന്‍ ഷാജോണിനു പുറമെ സിനിമയുടെ പുതിയ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മഞ്ജു വാര്യര്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ദ്രജിത്ത് സുകുമാരന്‍,നന്ദു,ബാല,നൈല ഉഷ,സാനിയ അയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

വമ്പന്‍ റിലീസ്
മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നു. സുജിത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് ദീപക് ദേവാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കമ്മാര സംഭവത്തിനു ശേഷം മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം കൂടിയാണിത്.


Click it and Unblock the Notifications