»   » കാത്തിരിപ്പിനൊടുവില്‍ കാല്‍ച്ചിലമ്പ് തിയ്യേറ്ററുകളിലേക്ക്: മുഖ്യവേഷങ്ങളില്‍ വിനീതും സംവൃത സുനിലും

കാത്തിരിപ്പിനൊടുവില്‍ കാല്‍ച്ചിലമ്പ് തിയ്യേറ്ററുകളിലേക്ക്: മുഖ്യവേഷങ്ങളില്‍ വിനീതും സംവൃത സുനിലും

Written By:
Subscribe to Filmibeat Malayalam

തെയ്യം പ്രമേയമാക്കി വിനീത്, സംവൃത സുനില്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.ടി അന്നൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് കാല്‍ച്ചിലമ്പ്. തെയ്യത്തെ ആത്മാവോളം സ്‌നഹിച്ച കണ്ണന്‍ എന്ന തെയ്യം കലാകാരന്റെ വേഷമാണ് വിനീത് സിനിമയില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് വിനീത് അഭിനയിച്ചത്.തെയ്യം പ്രമേയമാക്കിയുളള ഒരു പ്രണയ കഥ പറഞ്ഞ ചിത്രം എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ പനോരമയിലായിരുന്നു ആദ്യമായി പ്രദര്‍ശിപ്പിച്ചത്.

ദിലീപിന്റെ ആവശ്യം കോടതി തള്ളി! വിചാരണ ഇനിയും വൈകിപ്പിക്കില്ല, അന്ന് തന്നെ ആരംഭിക്കും

തെയ്യത്തിനു വേണ്ടി വിവാഹം പോലും കഴിക്കാതെ ജീവിച്ച കണ്ണന്‍ ചിറക്കല്‍ കോവിലകം ക്ഷേത്രത്തില്‍ കാരണവരുടെ പകരക്കാരനായി തെയ്യം അവതരിപ്പിക്കാന്‍ എത്തുകയും അവിടത്തെ കാര്‍ത്തിക തമ്പുരാട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. ഇതോടെ വ്രതശുദ്ധിയും ഉപാസനയുമെല്ലാം കണ്ണന് നഷ്ടമാവുന്നു. ഉയര്‍ന്ന ജാതിയില്‍പ്പെട്ട കാര്‍ത്തിക തമ്പുരാട്ടിയും താഴ്ന്നവരെന്ന് പറഞ്ഞ് അടിമകളെ പോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട കുലത്തിലെ കണ്ണനും തമ്മിലുളള പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

vineeth smvrutha sunil

സായ് കുമാര്‍, മോഹന്‍ ശര്‍മ്മ, മധുപാല്‍, ശ്രീരാമന്‍, മാള അരവിന്ദന്‍, നാരായണന്‍ നായര്‍, അഗസ്റ്റിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍ .കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. എം സുകുമാര്‍ജിയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.കലാമന്ദിര്‍ ആര്‍ട്‌സിന്റെ ബാനറില്‍ മധു മരങ്ങാടാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

vineeth samvrutha sunil

കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ കെ.എസ് ചിത്ര, ദീപാങ്കുരന്‍, മധു ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പാടിയ മൂന്ന് ഗാനങ്ങളാണുളളത്. ഉത്പല്‍ വി നയനാര്‍ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ്ങ് രഞ്ജന്‍ എബ്രഹാമാണ് ചെയതിരിക്കുന്നത്.

ഇടത് കൈയുടെ എല്ലൊടിഞ്ഞു, കൊച്ചുണ്ണിയുടെ ഗോവന്‍ ഷെഡ്യൂളിനിടയില്‍ നിവിന്‍ പോളിക്ക് പരിക്ക്!

സല്‍മാന്‍ ഖാന്‍ ചിത്രം ദബാംഗിന് മൂന്നാം ഭാഗം വരുന്നു: സംവിധാനം സാക്ഷാല്‍ പ്രഭുദേവ

English summary
kalchilambu movie will come to the theatres soon; vineeth and samvrutha sunil are in the lead

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam