പൃഥ്വിരാജിന്റെ സ്‌നേഹം ഇതാണ്, ആഗസ്റ്റ് സിനിമയില്‍ നിന്ന് പോയാലും ആദ്യ സിനിമയ്ക്കുള്ള പിന്തുണ ഇങ്ങനെ!
ഉറുമി എന്ന ഹിറ്റ് സിനിമയായിരുന്നു പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമ ആദ്യമായി നിര്‍മ്മിച്ച സിനിമ. 2010 ല്‍ ആരംഭിച്ച കമ്പനിയില്‍ നിന്നും നടന്‍ പൃഥ്വിരാജ് പുറത്ത് പോയത് വലിയ വാര്‍ത്തയായിരുന്നു. പൃഥ്വി ഇല്ലാതെ കമ്പനിയില്‍ നിന്നും ആദ്യമായി ഒരു സിനിമ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്.
സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. കമ്പനിയില്‍ അംഗമല്ലെങ്കിലും സിനിമയ്ക്ക് ആശംസകളുമായി പൃഥ്വിയും എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് കൊണ്ടാണ് പൃഥ്വി തന്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

കളി
കളി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പുതുമുഖങ്ങളെ അണിനിരത്തി തിരക്കഥാകൃത്തായ നജീം കോയയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ആശംസകള്‍
നജീമിനും ആഗസ്റ്റ് സിനിമാസിനും കളിയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഒപ്പം സിനിമയുടെ പോസ്റ്ററും പൃഥ്വി ഷെയര്‍ ചെയ്തിരിക്കുകയാണ്.

നജീം കോയയുടെ സിനിമ
ഫ്രൈഡേ, അപൂര്‍വ്വ രാഗം, ടൂ കണ്‍ട്രീസ്, ഷെര്‍ലക് ഹോംസ് എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ തിരക്കഥ കൃത്താണ് നജീം കോയ. നജീം ആദ്യമായി സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് കളി.

ആഗസ്റ്റ് സിനിമ
പൃഥ്വിരാജ്, ഷാജി നടേശന്‍, സന്തോഷ് ശിവന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓഗസ്റ്റ് സിനിമാസ് തുടങ്ങിയിരുന്നത്. പിന്നീട് പൃഥ്വിരാജ് നായകനായി എത്തിയ സിനിമകളെല്ലാം കമ്പനിയായിരുന്നു നിര്‍മ്മിച്ചിരുന്നത്.

ഒമ്പതാമത്തെ സിനിമ
മമ്മുട്ടി നായകനായി അഭിനയിച്ച ഗ്രേറ്റ് ഫാദറാണ് അവസാനമായി ഓഗസ്റ്റ് സിനിമ പുറത്തിറക്കിയ സിനിമ. ശേഷം കളിയായിരിക്കും കമ്പനി നിര്‍മ്മിക്കുന്ന ഒമ്പതാമത്തെ സിനിമ.

ഉറുമി
ആഗസ്റ്റ് സിനിമയുടെ കീഴില്‍ ആദ്യമായി നിര്‍മ്മിച്ച സിനിമയായിരുന്നു ഉറുമി. സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വി നായകനായി അഭിനയിക്കുന്ന സിനിമകളെല്ലാം ആഗസ്റ്റ് സിനിമയായിരുന്നു നിര്‍മ്മിച്ചിരുന്നത്.

പതിനെട്ടാം പടി വരുന്നു
ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന പതിനെട്ടാം പടി എന്ന സിനിമയും ആഗസ്റ്റ് സിനിമ നിര്‍മ്മിക്കാന്‍ പോവുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications











