ഒടിയന്റെ ഒടിവിദ്യയിൽ കുടുങ്ങി താരങ്ങൾ!! പ്രയാഗയും ഹണി റോസും മനോജ് കെ ജയനും... കളി ഒടിയനോട്
മലയാള റോഡിയോ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരു റേഡിയോ ഷോയിൽ പങ്കെടുക്കുന്നത്.
ഒടിയൻ മാണിക്യൻ പ്രേക്ഷകരെ തേടിയെത്താൻ ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമേയുളളൂ. 2018 ൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു ഇത്. ആകാംക്ഷയ്ക്ക് വിരമമിട്ട് ഒടിയൻ മാണിക്യൻ ഡിസംബർ 14 ന് തിയേറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിനെ കുറിച്ചുളള ചെറിയ റിപ്പോർട്ടുകൾ പേലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നു. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ സൂപ്പർ ഹിറ്റായിരിക്കുകയാണ്. വളരെ പ്രാചീനമായ കഥയാണിത്. ഒടിയൻ തലമുറയിലെ അവസാന കണ്ണിയായ ഓടിയൻ മാണിക്യത്തിന്റെ ജീവിത കഥായിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.. ചിത്രത്തിൽ പ്രേക്ഷകർക്കായി ഒരുപാട് സർപ്രൈസുകൾ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിത ഒടിയന്റെ പ്രചരണാർഥം പ്രേക്ഷകർക്ക് ഉഗ്രൻ ഗെയിമുമായി റേഡിയോ മാംഗോ എത്തിയിരിക്കുകയാണ്. പ്രേക്ഷകർക്കൊപ്പം സെലിബ്രിറ്റീസും ഇതിന്റെ ഭാഗമാകും എന്നതാണ് ഈ ഗെയിമിന്റെ ഹൈലൈറ്റ്. ഒടിയനോടാണോ കളി എന്നാണ് ഗെയിമിന് നൽകിയിരിക്കുന്ന പേര്.

ഒടിയന്റെ ഒടി വിദ്യയിൽ നിന്ന് താരങ്ങളെ രക്ഷിക്കുക
തിങ്കളാഴ്ച( 11.12.18) ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി പത്ത് മണിവരെയാണ് ഗെയിം ഷോ. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മത്സരം. മോഹൻലാലും ശ്രോതാക്കളും ഒരു വശത്തും ഒടിയൻ മണിക്യൻ എതിർ വശത്തുമാണ്. ഒടിയന്റെ ഒടി വിദ്യയിൽ നിന്ന് സെലിബ്രിറ്റികലെ രക്ഷിക്കുക എന്നതാണ് ഗെയിം. ഇതിനായി മത്സരാർഥികൾ ചെയ്യേണ്ടത് ഇത്രമാത്രം.

ക്ലൂവുമായി ലാലേട്ടൻ
മത്സരാർഥികൾക്ക് ഗെയിമിൽ ആവശ്യമായ ക്ലൂവുമായി ഒരേ മണിക്കൂർ ഇടവിട്ട് മോഹൻലാൽ പ്രത്യക്ഷപ്പെടും. ഗെയിം ഇങ്ങനെ. സെലിബ്രിറ്റികളുടെ ഫോൺ നമ്പർ കണ്ടെത്തി താരത്തെ രക്ഷിക്കുക എന്നതാണ് ഗെയിം. നമ്പർ കണ്ടെത്തുന്ന ആദ്യ വ്യക്തിയാകും ഗെയിമിലെ വിജയി. ഫോൺ നമ്പർ കണ്ടെത്താൻ മത്സരാർഥികളെ മോഹൻലാൽ സഹായിക്കും. ഇതിനുളള ഓരോ സൂചനകളും ഒരോ മണിക്കൂറിന്റെ ഇടവേളയിൽ ലാലേട്ടൻ നൽകുക. വിജയ്ക്ക് 5000 രൂപയാണ് സമ്മാനം. ഇത് ലാലേട്ടനും മത്സരാർഥിയും തുല്യമായി പങ്കിടും.

ഗെയിമിൽ പങ്കെടുക്കുന്ന താരങ്ങൾ
മലയാള റോഡിയോ ചരിത്രത്തിൽ ഇതാദ്യമായിട്ടാണ് ഇത്രയധികം സെലിബ്രിറ്റികൾ ഒരു റേഡിയോ ഷോയിൽ പങ്കെടുക്കുന്നത്. ലാലേട്ടനെ കൂടാതെ മനോജ് കെ ജയൻ, ഹണി റോസ്, വിനീത്, ജഗദീഷ്, ബാബുരാജ്, ജ്യോത്സന, ലക്ഷ്മി പ്രയാഗ മാർട്ടിൻ, രചന നാരായണൻ കുട്ടി, ഐശ്വര്യ ദേവൻ തുടങ്ങിയ താരങ്ങളാണ് ഗെയിം ഷോയിൽ പങ്കെടുക്കുന്നത്.

റിലീസ് ചെയ്യുന്നതിനു മുൻപ് സൂപ്പർ ഹിറ്റ്
ഡിസംബർ 14 നാണ് ഒടിയൻ തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ സിനിമ പുറത്തു വരുന്നതിനു മുൻപ് തന്നെ ചിത്രം വിജയിച്ചിരിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറങ്ങിയ ഒടിയനിലെ ടീസറും പാട്ടുകളുമെല്ലാം സൂപ്പർ ഹിറ്റായിരുന്നു. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ജയചന്ദ്രൻ സംഗീതം നൽകി ശ്രേയ ഘോഷാലും സുധീപ് കുമാറും ചേർന്ന് ആലപിച്ച കൊണ്ടോരാം കൊണ്ടോരം എന്ന ഗാനം ഇപ്പോഴും യൂട്യൂബിൽ ട്രന്റിങ്ങാണ്. കൂടാത കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ ആലപിച്ച ഗാനവും സമൂഹ മാധ്യമങ്ങളിൽ മുന്നേറി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications