കാളിദാസും ഐശ്വര്യ ലക്ഷ്മിയും ക്ലാസ്‌മേറ്റ്‌സ് ആണെന്നോ...??
അതെ, കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും ക്ലാസ്‌മേറ്റ്‌സ് ആയി എത്തുന്നു. ജീത്തു ജോസഫിന്റെ മിസ്റ്റര്‍ ആന്റ് മിസിസ് റൗഡി എന്ന ചിത്രത്തിന് ശേഷം കാളിദാസ് മിഥുന്‍ മാനുവലിന്റെ ചിത്രത്തിലേക്ക് കടന്നു. അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായികയായെത്തുന്നത്.
കാളിദാസും ഐശ്വര്യ ലക്ഷ്മിയും ക്ലാസ്‌മേറ്റ്‌സ് ആയിട്ടാണ് ചിത്രത്തിലെത്തുന്നത്. ചെറുപ്പം മുതലേ കളിച്ചു വളര്‍ന്ന രണ്ട് സുഹൃത്തുക്കളുടെയും അവരുടെ അടങ്ങാത്ത ഫുട്‌ബോള്‍ പ്രേമത്തെ കുറിച്ചുമാണ് ചിത്രത്തില്‍ പറയുന്നത്. വിപിനന്‍ എന്ന കഥാപാത്രമായി കാളിദാസും മെഹറുന്നിസ ഖാദറുകുട്ടി എന്ന കഥാപാത്രമായി ഐശ്വര്യയും എത്തുന്നു.

അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്ന പേരില്‍ അശോകന്‍ ചരുവില്‍ എഴുതിയ ചെറുകഥയെ ആസ്പദമാക്കിയാണ് അതേ പേരിലുള്ള സിനിമ ഒരുക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസിനൊപ്പം ജോണ്‍ മന്ത്രിക്കലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത്. കാളിദാസിനും ഐശ്വര്യ ലക്ഷ്മിയ്ക്കും പുറമെ മറ്റെല്ലാ താരങ്ങളും പുതുമുഖങ്ങളാണ്.തമിഴ് സിനിമയിലൂടെ നായകനായി തിരിച്ചെത്തിയ ജയറാമിന്റെ മകന്‍ കാളിദാസ് പൂമരം എന്ന ചിത്രത്തിലൂടെയാണ് മലയാളക്കരയില്‍ അഭിമുഖമായത്. ഞണ്ടുകളുടെ നാട്ടില്‍ ഒരുടവേള, മായാനദി, വരത്തന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ഐശ്വര്യ ലക്ഷ്മി.


Click it and Unblock the Notifications