For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പൊളിച്ചടുക്കി കാളിദാസും ഐശ്വര്യ ലക്ഷ്മിയും! വൈറലായി ചിത്രം! കാണൂ

  |

  ആട് 2വിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് റിലീസിങ്ങിനൊരുങ്ങുകയാണ്. കാളിദാസ് ജയറാമും ഐശ്വര്യ ലക്ഷ്മിയും മുഖ്യ വേഷത്തിലെത്തുന്ന സിനിമ ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ തരംഗമായതുമുതല്‍ സിനിമാ പ്രേമികളില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചത്.

  ഇങ്ങനെയൊരു കത്ത് എല്ലാവര്‍ക്കും കിട്ടിയിട്ടുണ്ടാകില്ല! തനിക്ക് വന്ന പ്രശംസയില്‍ അമ്പരന്ന് ആലിയ ഭട്ട്

  മാര്‍ച്ച് 22നാണ് സിനിമ ലോകമെമ്പാടുമായി തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ഐശ്വര്യ ലക്ഷ്മി പങ്കുവെച്ചൊരു ചിത്രവും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഐശ്വര്യയ്ക്കൊപ്പം കാളിദാസ് ജയറാമും വീഡിയോയില്‍ ഉണ്ടായിരുന്നു.

  അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

  അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്

  ആട് 2വിനു ശേഷം കാട്ടൂര്‍കടവ് ഗ്രാമത്തിലെ അര്‍ജന്റീന ആരാധകരുടെ കഥയുമായാണ് മിഥുന്‍ മാനുവല്‍ തോമസ് എത്തുന്നത്. കാല്‍പ്പന്തുകളിയുടെ ആരവത്തിനൊപ്പം പ്രണയവും സൗഹൃദവും നിറഞ്ഞൊരു സിനിമയായിരിക്കും അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ്. കാളിദാസിനും ഐശ്വര്യയ്ക്കുമൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഒരു പക്ക എന്റര്‍ടെയ്‌നര്‍ തന്നെയാകും സിനിമയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

  കാളിദാസും ഐശ്വര്യയും

  കാളിദാസും ഐശ്വര്യയും

  ആഷിഖ് ഉസ്മാനാണ് സിനിമ നിര്‍മ്മിക്കുന്നത്. മിഥുന്‍ മാനുവലും ജോണ്‍ മാന്ത്രിക്കലും ചേര്‍ന്ന് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നു. സിനിമയിലെ കാളിദാസിന്റെയും ഐശ്വര്യയുടെയും പ്രകടനത്തിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത്. പൂമരത്തിനും മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡിക്കും ശേഷമാണ് കാളിദാസിന്റെ പുതിയ സിനിമയെത്തുന്നത്.

  ട്രെയിലര്‍ നല്‍കിയ ആവേശം

  ട്രെയിലര്‍ നല്‍കിയ ആവേശം

  അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെതായി ഒരു കിടിലന്‍ ട്രെയിലര്‍ തന്നെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ട്രെയിലറിനു പുറമെ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഗോപി സുന്ദറാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

  കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താരങ്ങള്‍

  കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം താരങ്ങള്‍

  അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവിന്റെ റിലീസിങ്ങിനോടനുബന്ധിച്ച് പ്രമോഷന്‍ പരിപാടികള്‍ക്കായാണ് കോളേജുകളില്‍ കാളിദാസും ഐശ്വര്യയും എത്തിയത്. പ്രചാരണ പരിപാടികളുടെ ഭാഗമായി ടീം അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് കഴിഞ്ഞ ദിവസം കേരളത്തിലെ നാല് കോളേജുകള്‍ സന്ദര്‍ശിക്കുകയുണ്ടായി. ടികെ എം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്,എസ് എന്‍ പോളിടെക്‌നിക്ക്,പെരുമണ്‍ കോളേജ് ഓഫ് എന്‍ഞ്ചിനയിറിംഗ് ,ടികെഎം കോളേജ് ഓഫ് എഞ്ചിനിയറിംഗ് എന്നിവിടങ്ങളിലാണ് ഇവര്‍ എത്തിയത്.

  നായകനും നായികയും

  നായകനും നായികയും

  കോളേജിന്റെ സ്‌റ്റേജില്‍ ആരാധകര്‍ക്കൊപ്പം നായകനും നായികയും അരങ്ങ് തകര്‍ത്ത് ഡാന്‍സ് ചെയ്തപ്പോള്‍ കൂടെ കൂടി വിദ്യാര്‍ത്ഥികളും ഓളമാക്കിയിരുന്നു. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം ഐശ്വര്യ ലക്ഷ്മി തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്.

  ചിത്രം കാണൂ

  മധുര രാജയ്ക്ക് പിന്നാലെ തരംഗമായി മമ്മൂക്കയുടെ അമീര്‍ ഫാന്‍മേയ്ഡ് പോസ്റ്റര്‍! വൈറലായി ചിത്രം! കാണൂ

  ആത്മാവില്‍ പെയ്യും ആദ്യാനുരാഗം..! ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയിലെ പ്രണയഗാനം കാണാം

  English summary
  kalidas and aiswarya lakshmi's video viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X