»   » ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

ജയറാമിന്റെ മകനാണെന്ന് മറച്ചുവച്ചു, കാളിദാസ് സുഹാസിനിയെയും മണിരത്‌നത്തെയും പറ്റിച്ചു!!

By: Rohini
Subscribe to Filmibeat Malayalam

താരപുത്രന്മാരും പുത്രിമാരുമൊക്കെ ഇപ്പോള്‍ പാരമ്പര്യം പിന്തുടര്‍ന്ന് സിനിമയില്‍ എത്തുകയാണ്. അങ്ങനെ എത്തിയവരില്‍ അധികവും സ്വന്തം സ്ഥാനം കണ്ടത്തിക്കഴിഞ്ഞു. മമ്മൂട്ടിയുടെ മകനാണെന്ന് പറയുന്നത് അഭിമാനമാണെങ്കിലും കരിയറില്‍ മമ്മൂട്ടിയുടെ പേരുപയോഗിച്ച് ഉയരണം എന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആഗ്രഹിച്ചിട്ടില്ല.

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

അങ്ങനെ തന്നെയാണ് ജറാമിന്റെ മകന്‍ കാളിദാസും. സ്വന്തം കഴിവുകൊണ്ട് സിനിമയില്‍ എത്തണം എന്ന് തന്നെയായിരുന്നു കാളിദാസിന്റെയും ആഗ്രഹം. അച്ഛന്റെ പേര് പറഞ്ഞ് സിനിമയില്‍ കയറിക്കൂടണം എന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ആ പേര് ഒരുവസരത്തില്‍ കാളിദാസ് മറച്ചുവച്ചു. ആ കഥ ഇങ്ങനെ...

ലൊയോള കോളേജില്‍ പഠനം

തമിഴകത്തെ സൂപ്പര്‍താരങ്ങളായ സൂര്യ, വിജയ് തുടങ്ങിവരെല്ലാം പഠിച്ച ലൊയോള കോളേജില്‍ നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷന്‍ പഠിച്ചിറങ്ങിയ കാളിദാസിന് സിനിമയില്‍ അച്ഛന്റെ പേര് ഉപയോഗിക്കാതെ തന്നെ കയറിപ്പറ്റണം എന്നായിരുന്നു ആഗ്രഹം.

മണിരത്‌നത്തെ കാണാന്‍ പോയി

ജയറാമിന്റെ മകന്‍ എന്ന ലേബലില്ലാതെ തന്നെ മണിരത്‌നത്തിന്റെ അടുത്ത് ഇന്റന്‍ഷിപ്പിന് പോകണം എന്നായിരുന്നു കാളിദാസിന്റെ ആഗ്രഹം. ആദ്യ ദിവസം സെക്യൂരിറ്റി ഓടിച്ചുവിട്ടെങ്കിലും, അടുത്ത ദിവസം ലൊയോള കോളേജിലെ വിദ്യാര്‍ത്ഥിയാണെന്ന് പറഞ്ഞപ്പോള്‍ മണിരത്‌നം കാളിദാസിനെ അകത്ത് കയറ്റി

മൂന്ന് മാസം മണിരത്‌നത്തിനൊപ്പം

അങ്ങനെ മൂന്ന് മാസം തനിക്കൊപ്പം നിന്നുകൊള്ളാന്‍ മണിരത്‌നം കാളിദാസിന് അവസരം കൊടുത്തു. ചെന്നൈ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്ന സമയത്തായിരുന്നു അത്. അതിഥികളെ സ്വീകരിയ്ക്കുക, ചായ എടുത്ത് കൊടുക്കുക തുടങ്ങിയ ജോലികളാണ് കാളിദാസിനെ മണിരത്‌നം ഏല്‍പിച്ചത്.

ഒടുവില്‍ സസ്‌പെന്‍സ് പൊളിഞ്ഞു

ജയറാമിന്റെ മകനാണെന്ന് പറയാതെ കാളിദാസ് മൂന്ന് മാസം സുഹാസിനിയ്ക്കും മണിരത്‌നത്തിനുമൊപ്പം പ്രവൃത്തിച്ചു. ഒടുവില്‍ സ്വാപാനം എന്ന ജയറാം ചിത്രത്തിന്റെ പ്രിമിയര്‍ ഷൂട്ടിങ് സമയത്ത് ജയറാം തന്നെ ആ സസ്‌പെന്‍സ് പൊളിച്ചു. കാളിദാസ് തന്റെ മകനാണെന്ന് ജയറാം സുഹാസിനിയോട് പറഞ്ഞപ്പോള്‍ ശരിക്കും നടി ഞെട്ടിയത്രെ.

English summary
Kalidas dupes Maniratnam and Suhasini Maniratnam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam