For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസ് ഉടന്‍ എത്തുമെന്ന് ജയറാം

    By Lakshmi
    |

    താരപുത്രന്മാര്‍ വാഴുന്ന മലയാളസിനിമയിലേയ്ക്ക് തിരിച്ചെത്താന്‍ കാളിദാസ് ഒരുങ്ങുന്നു. സത്യന്‍ അന്തിക്കാട് ഒരുക്കിയ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റേം തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി എത്തി അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച കാളിദാസ് കുഞ്ഞിലേ തന്നെ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു.

    പിന്നീട് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി മകനെ അന്വേഷിച്ചെത്തിയ ഓഫറുകളൊന്നും ജയറാമും പാര്‍വ്വതിയും സ്വീകരിച്ചില്ല. ഇപ്പോള്‍ കാളിദാസ് പഴയകുട്ടിയല്ല. അച്ഛനേക്കാള്‍ വളര്‍ന്ന യുവാവാണ്. പല താരപുത്രന്മാരും ഒന്നിനുപുറകേ ഒന്നായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ഇതിനിടെ കാളിദാസ് എന്ന് തിരിച്ച് സിനിമയിലെത്തുമെന്ന ചോദ്യം എല്ലായ്‌പോഴും ജയറാമിന് മുന്നില്‍ ഉയരാറുണ്ട്.

    Kalidas and Jayaram

    ഇതുവരെ കാളിദാസ് പഠിയ്ക്കുകയാണ്, പഠിത്തംകഴിഞ്ഞേ സിനിമയെക്കുറിച്ച് ചിന്തിയ്ക്കൂ എന്നിങ്ങനെ പല കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരുന്ന ജയറാം ഇപ്പോള്‍ പറയുന്നത് കാളിദാസിനെ അധികം വൈകാതെ സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ്.

    കാളിദാസിന് സിനിമയില്‍ നല്ല താല്‍പര്യമുണ്ടെന്നും അതുകൊണ്ടുതന്നെ യുവതാരമായുള്ള അരങ്ങേറ്റം അധികം വൈകില്ലെന്നുമാണ് ജയറാം പറയുന്നത്. ഇതിനിടെ കാളിദാസിന്റെ ബിരുദ പഠനം അവസാനിയ്ക്കുകകൂടിയാണ്. അതോടെ മുഴുവന്‍ സമയവും സിനിമയില്‍ ശ്രദ്ധിക്കാനാണ് കാളിദാസ് ആഗ്രഹിക്കുന്നത്. ചെന്നൈയിലെ ലയോള കോളെജിലാണ് കാളിദാസ് പഠിയ്ക്കുന്നത്.

    English summary
    Jayarams' son Kalidas, who is familier for Malayalees as Child Artist, is getting ready for his debut as a hero.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X