കണ്ണനെപ്പോലെ ഒരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു, വലുതായപ്പോൾ അത് മാറി, കാളിദാസിനെ ട്രോളി ജോജു

ബാലതാരമായി സിനിമയിൽ എത്തി സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് കാളിദാസ് ജയറാം. ബാലതാരമായപ്പോൾ തന്നെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ താരപുത്രന് കഴിഞ്ഞിരുന്നു. അച്ഛനോടൊപ്പം സിനിമയിൽ എത്തിയെങ്കിലും നടനായുള്ള അരങ്ങേറ്റം ഒറ്റയ്ക്കായിരുന്നു. കാളിദാസ് ജയറാം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഹാപ്പി സർദാർ.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു. ജോർജ്ജായിരുന്നു അതിഥിയായി എത്തിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഓഡിയോ ലോഞ്ചിനിടെയുള്ള കാളിദാസിന്റേയും ജോജുവിന്റേയും ഒരു രസകരമായ വീഡിയോയാണ്. അച്ഛൻ ജയറാമിനെ പോലെ മകനും മിമിക്രിയിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓഡിയോ ലോഞ്ചിനിടെ കാളിദാസ് നടൻ വിജയ് യുടെ ശബ്ദം അനുകരിച്ച് പ്രേക്ഷകരുടേയും സഹതാരങ്ങളുടേയും കയ്യടി നേടിയിരുന്നു.

 കണ്ണനെപ്പോലെ മകൻ

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രം കണ്ടപ്പോൾ കണ്ണനെപ്പേലെയൊരു മോനുണ്ടാകണമെന്ന് കൊതിച്ചിരുന്നു. എന്നാൽ വളർന്നപ്പോൾ മോൻ ഇവനെപ്പോലെയാകല്ലെന്നും ആഗ്രഹിച്ചെന്നും ജോജു ഹാസ്യരൂപേണേ പറഞ്ഞു. സദസ്സിനു അകത്തും പുറത്തും ഒരുപോലെ ചിരി പടർത്തിയ നിമിഷമായിരുന്നു അത്.എന്നാൽ അൽപ നേരത്തിന് ശേഷം ഞാൻ നേരത്തെ വെറുതെ പറഞ്ഞതാണെന്നും എന്റെ മകൻ വലുതാകുമ്പോൾ കണ്ണനെപോലയൊരു മോനാകണം എന്നാണ് ആഗ്രഹമെന്നും ജോജു കൂട്ടിച്ചേർത്തു.

 ഹാപ്പി സർദാർ പൊളിക്കും


ഹാപ്പി സർദാർ വൻ വിജയമായിരിക്കുമെന്നും താരം ആശംസിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഒരു ഭാര്യയും ഭർത്താവുമാണ്. ഭാര്യ ഭർത്താക്കന്മാർക്കുള്ള ഒരു ഡെഡിക്കേഷനാണ് ഈ ചിത്രം. ഒരുമിച്ച് ജീവിച്ച് ഒരേ പ്രെഫഷൻ തിരഞ്ഞെടുത്ത് ഒരു ചിത്രം ഇവർ സംവിധാനം ചെയ്തു. ചിത്രത്തിന് എല്ലാ സന്തോഷങ്ങളും വിജയവും ഉണ്ടാകട്ടെ എന്നുള്ള ആശംസയും താരം നേർന്നു.

 വിജയ് അനുകരിച്ച് കണ്ണൻ

മിമിക്രിയിൽ നേരത്തെ തന്നെ കഴിവ് തെളിയിക്കാൻ കാളിദാസിന് കഴിഞ്ഞിട്ടുണ്ട്. ഓഡിയോ ലോഞ്ചിനിടെ കണ്ണനോട് ഒരു മിമിക്രി കാണിക്കാൻ ജോജു ആവശ്യപ്പെട്ടിരുന്നു. പ്രേക്ഷകരുടെ നിർദ്ദേശ പ്രകാരം ഇളയദളപതി വിജയ് യുടെ ശബ്ദമായിരുന്നു താരം അനുകരിച്ചത്. വിജയുടെ ശബ്ദത്തിൽ തന്റെ പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസ് കാണണം എന്ന് പറയാനും ജോജു ആവശ്യപ്പെട്ടുരുന്നു. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു.

പഞ്ചാബി പ്രണയകഥ


സുധീപ്-ഗീതിക എന്നീ ദമ്പതികൾ സംവിധാനം ചെയ്ത ചിത്രമാണ് ഹാപ്പി സർദാർ. ഹാപ്പി സിങ്ങ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു പ്രണയകഥയാണ് ചിത്രം. സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ,ദിനേശ് മോഹൻ, സെബുട്ടി, ബൈജു സന്തോഷ്, വിജിലേഷ്, അനൂപ് ചന്ദ്രൻ, സിബി ജോസ്, സിദ്ധി മഹാജൻ, മാലാ പാർവതി,സിനോജ്, സാജിദ്യാഹ്യാ, അഖിലാ ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.. സന്തോഷ് വർമ, വിനായക് ശശികുമാർ എന്നിവരുടെ ഗാനങ്ങൾക്ക് ഗോപി സുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

മൂന്നാമത്തെ ചിത്രം

2019 ൽ പുറത്തിറങ്ങുന്ന കാളിദാസ് ജയറാമിന്റെ മൂന്നാമത്തെ മലയാള ചിത്രമാണ് ഹാപ്പി സർദാർ . 2019 ൽ ആദ്യം തിയേറ്ററിൽ എത്തിയിത്രമായിരുന്നു മിസ്റ്റർ ആന്റ് മിസ്സ് റൗഡി. അപർണ്ണ ബാലമുരളിയായിരുന്നു നായികയായി എത്തിയത്. ആട് സംവിധായകൻ മിഥുൻ മാനുവൽ സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർ കടവായിരുന്നു രണ്ടാമത് പുറത്തു വന്നചിത്രം. ചിത്രത്തിൽ നായികയായത് ഐശ്വര്യ ലക്ഷ്മിയായിരുന്നു. ജാക്ക് ആന്റ് ജില്ലാണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ മറ്റൊരു ചിത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X