»   » അച്ഛന്റെയും അമ്മയുടെയും പ്രണയം മാതൃകയാക്കി കാളിദാസും പ്രണയിച്ചു, പക്ഷെ സംഭവിച്ചത് ?

അച്ഛന്റെയും അമ്മയുടെയും പ്രണയം മാതൃകയാക്കി കാളിദാസും പ്രണയിച്ചു, പക്ഷെ സംഭവിച്ചത് ?

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മാതൃകാ ദമ്പികളാണ് പാര്‍വ്വതിയും ജയറാമും. ഒന്നിച്ച് കുറേ സിനിമകളില്‍ അഭിനയിച്ചതിലൂടെ മൊട്ടിട്ട പ്രണയം... വീട്ടുകാരുടെ എതിര്‍പ്പുകളെ അവഗണിച്ച് വിവാഹിതരായി.. ഇപ്പോള്‍ രണ്ട് മക്കള്‍ക്കുമൊപ്പം ഏറ്റവും സുന്ദരമായ ജീവിതം..

മോഹന്‍ലാലിന്റെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണുന്ന കാളിദാസിന് മമ്മൂട്ടി നല്‍കിയ ഉപദേശം

അച്ഛനെയും അമ്മയുടെയും പ്രണയം കണ്ടിട്ടാണ് കാളദാസും ചക്കി എന്ന മാളവികയും വളര്‍ന്നത്. അച്ഛന്റെയും അമ്മയുടെയും പ്രണയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കാളിദാസ് ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദ്യത്തോട് താരപുത്രന്‍ പ്രതികരിയ്ക്കുന്നു.

പ്രണയം ഉണ്ടായിരുന്നു

പ്രണയം ഉണ്ടായിട്ടുണ്ട് എന്ന് കാളിദാസ് വളരെ സത്യസന്ധമായി പറഞ്ഞു. എല്ലാ മനുഷ്യര്‍ക്കും തോന്നുന്നത് പോലെ എനിക്കും പ്രണയം തോന്നിയിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ചിലരോടൊക്കെ തോന്നാറില്ലെ.. അതുപോലെ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷെ അവര്‍ക്കും പ്രണയം തിരിച്ചു തോന്നണമല്ലോ..

സീരിയസ് പ്രണയം ഉണ്ടായിട്ടില്ലേ..

സീരിയസായി ഒരു പ്രണയത്തെ കുറിച്ച് ചിന്തിക്കുമ്പോഴേക്കും സിനിമയില്‍ എത്തി. ഇനി പ്രണയിക്കാന്‍ സമയമില്ലെന്നാണ് താരപുത്രന്‍ പറയുന്നത്. അച്ഛനെ പോലെ സിനിമയില്‍ ഒരു നടിയെ പ്രണയിച്ച് കല്യാണം കഴിച്ചൂടെ എന്നാണ് ആരാധകരുടെ ചോദ്യം.

സിനിമ വിട്ടാല്‍ പ്രണയം

സിനിമ വിട്ടാല്‍ കാളിദാസിന് ഏറ്റവും പ്രിയം കാറുകളോടാണത്രെ. സമയം കിട്ടുമ്പോഴൊക്കെ ഡ്രൈവിന് പോകും. കാറുകളെ കുറിച്ചുള്ള വിവരങ്ങളൊക്കെ വായിക്കാനും അറിയാനും താരത്തിന് വലിയ താത്പര്യമാണ്. മിമിക്രിയും കാളിദാസിന്റെ ഇഷ്ടങ്ങളിലൊന്ന് തന്നെ...

നായകനായി വരുന്നു

അച്ഛനെ പോലെ മകനും സിനിമയില്‍ ഒരു പങ്കാളിയെ കണ്ടെത്തുമോ എന്ന് കാത്തിരുന്ന് കാണാം. ഏതായാലും നായകനായി അഭിനയിക്കുന്ന ആദ്യ മലയാള സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്. പൂമരം എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബ്രിഡ് ഷൈനാണ്.

English summary
Kalidas Jayaram About His Love!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam