ജയറാമിനെ വലിച്ചുകീറി ഒട്ടിക്കാറുണ്ടെന്ന് കാളിദാസ്! മികച്ച നടനെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞത്?കാണൂ
ജയറാമിന്റെ കൈയ്യില്‍ത്തൂങ്ങി സിനിമയിലെത്തിയ ആ ഗുണ്ടുമണി ഇപ്പോള്‍ നായകനായി എത്തിയിരിക്കുകയാണ്. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി തുടക്കം കുറിച്ചത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങുന്നത്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അച്ഛനാണോ മകനാണോ മികച്ച നടനെന്ന് ചോദിച്ചപ്പോള്‍ അത് താന്‍ തന്നെയായിരിക്കുമെന്ന മറുപടിയാണ് ഇപ്പോള്‍ കാളിദാസ് നല്‍കുന്നത്. സിനിമ പാരഡീസോ ക്ലബിന്റെ സിപിസി അവാര്‍ഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കാളിദാസ്. ഇരുവരും ഒരുമിച്ചുള്ള സിനിമകള്‍ ഉണ്ടാകുമായിരിക്കുമെന്നും താരപുത്രന്‍ പറഞ്ഞിരുന്നു.
താരപുത്രനായത് കൊണ്ട് മാത്രം സിനിമയില്‍ തിളങ്ങനാവുമെന്ന് കരുതുന്നില്ല. മലയാളി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമായാണ് തോന്നിയത്. പൂമരത്തിനായി തന്റെ മുഴുവന്‍ കഴിവും ഉപയോഗപ്പെടുത്താന്‍ പറ്റിയോ എന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്റെ കഴിവ് പോലും ഇതുവരെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയല്ലേ തന്റേതെന്ന മറുപടിയായിരുന്നു താരപുത്രന്‍ നല്‍കിയത്. അച്ഛന്റെ സിനിമകളില്‍ ഏറെ പ്രിയപ്പെട്ട ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കേളിയെന്ന മറുപടിയാണ് കണ്ണന്‍ നല്‍കിയത്.

റിലീസ് ദിനത്തില്‍ തന്നെ അച്ഛന്റെ സിനിമകള്‍ കാണാറുണ്ട്. സിനിമ നന്നല്ലെങ്കില്‍ അപ്പയെ വലിച്ചുകീറി ഒട്ടിക്കാറുണ്ടെന്നും താരപുത്രന്‍ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ വിമര്‍ശനത്തെക്കാള്‍ കൂടുതല്‍ പേടി ചക്കിയുടെ ക്രിട്ടിസിസത്തെയാണെന്ന് നേരത്തെ കാളിദാസ് പറഞ്ഞിരുന്നു. ചക്കിക്ക് ഇഷ്ടമായാല്‍ ആ സിനിമ ഓക്കേയാണെന്നാണ് കരുതാറുള്ളത്. വീട്ടില്‍ സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ട്. ശക്തമായ പിന്തുണയാണ് എല്ലാവരും നല്‍കുന്നതെന്നും താരപുത്രന്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











