താരപുത്രന്‍ കാളിദാസ് ജയറാമിന്റെ സിനിമ! ജയരാജ് സംവിധാനം ചെയ്യുന്ന 'ബാക്ക്പാക്കേഴ്‌സ്'ഷൂട്ടിങ് കഴിഞ്ഞു
കാളിദാസ് ജയറാമിനെ നായകനാക്കി ദേശീയ പുരസ്‌കാര ജേതാവ് ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാക്ക് പാക്കേഴ്‌സ്. രൗദ്രം എന്ന ചിത്രത്തിന് ശേഷം ജയരാജ് ഒരുക്കുന്ന ബാക്ക് പാക്കേഴ്‌സിന്റെ ചിത്രീകരണം സമാപിച്ചു. സംഗീത പ്രധാനമായ ഈ പ്രണയ ചിത്രത്തില്‍ കാളിദാസ് നായകനാവുമ്പോള്‍ ഡല്‍ഹി മലയാളിയായ കാര്‍ത്തിക നായര്‍ എന്ന പുതുമുഖമാണ് നായിക.
രഞ്ജി പണിക്കര്‍, ശിവ്ജിത്ത് പദ്മനാഭന്‍, ഉല്ലാസ് പന്തളം, ജയകുമാര്‍ (തട്ടീം മുട്ടീം), സബിത ജയരാജ് തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംവിധാനത്തിനൊപ്പം ജയരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. പ്രകൃതി പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്ത് നിര്‍മിച്ച ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂരാണ്.

അഭിനന്ദ് രാമാനുജന്‍ ക്യാമറയും ആന്റണി എഡിറ്റിങ്ങും ചെയ്യുന്ന ബാക്ക് പാക്കേഴ്‌സിന്റെ ചിത്രീകരണം കോട്ടയം, വാഗമണ്‍, വര്‍ക്കല തുടങ്ങിയ ലൊക്കേഷനുകളിലാണ് നടന്നത്. ആറ് ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സച്ചിന്‍ ശങ്കറാണ്. സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുജിത്ത് (പ്രൊഡക്ഷന്‍ ഡിസൈനര്‍), രതീഷ് അമ്പാടി (മേക് അപ്പ്), സുകേഷ് (കോസ്റ്റ്യൂംസ്) തുടങ്ങിയവര്‍ അണിയറയിലുണ്ട്.
ഷൂട്ടിംഗ് കഴിഞ്ഞെങ്കിലും സിനിമയുടെ റിലീസ് എന്നാണെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഹാപ്പി സര്‍ദ്ദാര്‍ ആണ് കാളിദാസിന്റേതായി ഉടന്‍ വരാനിരിക്കുന്ന മറ്റൊരു ചിത്രം. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയേല്‍ എന്നൊരു സിനിമ കൂടി വരാനിരിക്കുകയാണ്.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍


Click it and Unblock the Notifications











