»   » കാളിദാസ് ജയറാമിന്റെ അപാര എക്‌സ്പ്രഷന്‍, ഈ പരസ്യം കണ്ടു നോക്കൂ

കാളിദാസ് ജയറാമിന്റെ അപാര എക്‌സ്പ്രഷന്‍, ഈ പരസ്യം കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ജയറാമിന്റെ മകന്‍ കാളിദാസ് ജയറാമിന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവിന് കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. തിരിച്ചു വരുമ്പോള്‍ എന്റെ വീട് അപ്പൂന്റെയിലെയും, കൊച്ചു കൊച്ചു സന്തോഷങ്ങളിലെയും കുട്ടിയുടെ നിഷ്‌കളങ്കാഭിനയം കാളിദാസിലുണ്ടാകുമോ എന്ന് ചിലര്‍ക്കൊക്കെ ആശങ്കയുണ്ടായിരിക്കാം.

എന്നാല്‍ അങ്ങനെ ഒരു ആശങ്കയും വേണ്ട. കാളിദാസിന്റെ കാറ്റ്ബറി സില്‍ക്കിന്റെ പുതിയ പരസ്യം കണ്ടാല്‍ അത് വ്യക്തമാകും. ഡയലോഗുകളൊന്നുമില്ലാത്ത പരസ്യ രംഗം കാളിദാസിന്റെ എക്‌സ്പ്രഷന്‍ കൊണ്ട് ആകര്‍ഷണമാണ്.

kalidas-ad

ഈ പരസ്യം കണ്ടാല്‍ തീര്‍ത്തു പറയാന്‍ സാധിക്കും, നാളത്തെ കുഞ്ചാക്കോ ബോബനോ നിവിന്‍ പോളിയോ ആയിരിക്കും കാളിദാസ്. ഒരു റൊമാന്റിക് ഹീറോ ആകാനുള്ള എല്ലാ ഛായയും കാളിദാസില്‍ കാണുന്നുണ്ട്.

അതേ സമയം കാളിദാസ് നായകനായി മടങ്ങിവരുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. ഒരു പക്ക കഥൈ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബാലജി തരണീതരനാണ് സംവിധാനം ചെയ്യുന്നത്.

English summary
Kalidas Jayaram in Cadbury Silk Ad
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam