»   » കാളിദാസിനെ പറ്റിച്ചു, വീഡിയോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് താരപുത്രന്‍!!

കാളിദാസിനെ പറ്റിച്ചു, വീഡിയോ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് താരപുത്രന്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

കച്ചവടത്തിലെ പകല്‍ക്കൊള്ളയ്ക്ക് സാധാരണക്കാര്‍ പലപ്പോഴും ഇരയാകാറുണ്ട്. പച്ചക്കറിയിലെയും പഴവര്‍ഗ്ഗങ്ങളിലെയും വിഷം തിന്നുന്ന മലയാളികളോട് ഇതല്ല ഇതിനപ്പുറവും കാണിക്കാം എന്ന് ചിലര്‍ ധരിച്ചുവച്ചാല്‍ തെറ്റ് പറയാന്‍ കഴിയുമോ...??

ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രമാവും... ലോക സിനിമയില്‍ ആദ്യത്തെ സംഭവം, പക്ഷെ ദിലീപ് കനിയണം!

ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഹോട്ടലില്‍ നിന്ന് ചായയും പപ്‌സും കഴിച്ചപ്പോള്‍ കിട്ടിയ ബില്ല് കണ്ട് ഞെട്ടിയപ്പോള്‍ നടി അനുശ്രീ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ പറ്റിക്കപ്പെട്ട അനുഭവവുമായി താരപുത്രന്‍ കാളിദാസും.

kalidas

ഷൂട്ടിങ് ലൊക്കേഷന് അടുത്തുള്ള ഒരു ഷോപ്പില്‍ നിന്നും കഴിക്കാന്‍ ആപ്പിള്‍ വാങ്ങിയ താരപുത്രന് കിട്ടിയത് നല്ല അസ്സല്‍ പണിയാണ്. ആപ്പിളിന്റെ തോലു ചെത്താന്‍ തുടങ്ങിയപ്പോള്‍ മുകളില്‍ നിന്ന് പെയിന്റ് പോകുന്ന കാഴ്ചയാണ് കാണുന്നത്.

താന്‍ പറ്റിക്കപ്പെട്ട സംഭവം വീഡിയോ സഹിതം കാളിദാസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചുരുങ്ങിയ പക്ഷം എനിക്കിത് ഫേസ്ബുക്ക് പേജിലെങ്കിലും പോസ്റ്റ് ചെയ്യാം.. അല്ലാതെ മറ്റെന്ത് ചെയ്യാന്‍ കഴിയും എന്ന് താരപുത്രന്‍ ചോദിക്കുന്നു.. ഇത് കണ്ടോ...

English summary
Kalidas Jayaram cheated by apple shop

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam