പാട്ടിന്റെ ശ്രുതി ശരിയായില്ല എന്ന് കാളിദാസ്! നിങ്ങളൊരു മഹാനാണെന്ന് അഹാന
ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരപുത്രിയാണ് അഹാന കൃഷ്ണ. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി പങ്കുവെക്കാറുണ്ട്. അടുത്തിടെ സഹോദരിമാര്‍ക്കൊപ്പമുളള അഹാനയുടെ ഡാന്‍സ് വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ പാട്ട് പാടുന്നതിന്റെ വീഡിയോ ആയിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നെറ്റ്ഫ്‌ളിക്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്പാനിഷ് ടിവി സീരീസായ മണി ഹീസ്റ്റിലെ ഒരു പാട്ട് പാടികൊണ്ടാണ് നടി എത്തിയത്.

സീരിസിലെ ഗാനമായ ബെല്ലാ ഛൗ എന്ന പാട്ടാണ് അഹാന പാടിയത്. തനിക്കും ഇത് പോലെ വ്യത്യസ്തമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനിമയുടെയോ മറ്റോ ഭാഗമാകണമെന്ന ആഗ്രഹവും അഹാന തുറന്നുപറഞ്ഞു. മണിഹീസ്റ്റ് പോലുളള വ്യത്യസ്തമായ രീതിയിലുളള വിഷയങ്ങളുടെ ഭാഗമാകണം. ഇത് എന്താണെന്ന് ചിന്തിക്കുന്നവരുണ്ടെങ്കില്‍ ഇത് ഒരു പാട്ടാണ്. ലോകത്തിലെ ബഹുഭൂരിപക്ഷം ആളുകളും ഇപ്പോള്‍ ഇതിന്റെ പിറകിലാണ് എന്ന അടിക്കുറിപ്പോടെയാണ് അഹാന പുതിയ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിനോടകം അഞ്ച് ലക്ഷത്തിലധികം പേരാണ് അഹാനയുടെ വീഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നത്. അതേസമയം അഹാനയുടെ വീഡിയോയ്ക്ക് താഴെ കാളിദാസ് ജയറാം കുറിച്ച കമന്റും വൈറലായിരുന്നു. ശ്രുതി ശരിയായില്ല എന്നായിരുന്നു അഹാനയുടൈ പാട്ടിന് കാളിദാസ് കുറിച്ചത്. സ്വീകരണ മുറിയില്‍ നിന്നും കിടപ്പുമുറിയിലേക്കും തിരിച്ചു അടുക്കളയിലേക്കും നടക്കുന്ന തിരക്കിലാണോ എന്നായിരുന്നു ഇതിന് അഹാന നല്‍കിയ മറുപടി.
ആശ്വാസ വാര്‍ത്ത; പ്രവാസികളെ തിരികെ എത്തിച്ചേക്കും, സജ്ജരാകാന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര നിര്‍ദേശം
ഏയ് അത്രയും ദുരം നടക്കണോ എന്നാണ് ഞാന്‍ ആലോചിക്കുന്നതെന്ന് പിന്നാലെ കാളിദാസ് കുറിച്ചു. ഇതിന് മറുപടിയായി നിങ്ങള്‍ ഒരു മഹാനാണ് എന്നാണ് അഹാന കുറിച്ചത്. കാളിദാസിന്റെയും അഹാനയുടെയും സംഭാഷണത്തിനിടെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു. അഹാനയുടെ വെല്ലുവിളി ഏറ്റെടുക്കണമെന്നാണ് കാളിദാസിനോട് ആരാധകര്‍ പറയുന്നത്.
ലോക് ഡൗണ്‍ സമയത്ത് കാളിദാസ് ജയറാമും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. നേരത്തെ വീട്ടില്‍ നിന്നുളള ചിത്രങ്ങള്‍ നടനും പങ്കുവെച്ചിരുന്നു. സഹതാരങ്ങളുടെതായി വരാറുളള പോസ്റ്റുകളിലെല്ലാം കാളിദാസ് കമന്റ് ചെയ്യാറുണ്ട്. അടുത്തിടെ വര്‍ക്കൗട്ടിന് ശേഷമുളള തന്റെ മേക്കോവര്‍ ചിത്രങ്ങളും നടന്‍ പോസ്റ്റ് ചെയ്തിരുന്നു.


Click it and Unblock the Notifications











