»   » എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പമല്ല, കാളിദാസ് ജയറാമിനൊപ്പം

എബ്രിഡ് ഷൈനിന്റെ അടുത്ത ചിത്രം നിവിന്‍ പോളിക്കൊപ്പമല്ല, കാളിദാസ് ജയറാമിനൊപ്പം

Written By:
Subscribe to Filmibeat Malayalam

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ തന്റെ രണ്ട് ചിത്രങ്ങളിലും എബ്രിഡ് ഷൈന്‍ നായകനാക്കിയത് നിവിന്‍ പോളിയെയായിരുന്നു. അടുത്ത ചിത്രം ഒരു താരപുത്രനൊപ്പമാണ്, മറ്റാരുമല്ല കാളിദാസ് ജയറാം.

സൂപ്പര്‍ ആക്ഷന്‍, റൊമാന്‍സ്, ഡാന്‍സ്; കാളിദാസനും ഒട്ടും മോശമല്ല; കാണൂ

നായകനായി കാളിദാസ് ജയറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. തമിഴില്‍ രണ്ട് ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച പരിചയവുമായാണ് ജയറാമിന്റെ മകന്‍ നായകനായി മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് വായിക്കാം.. ചിത്രങ്ങളിലൂടെ

കാളിദാസ് ജയറാം മലയാളത്തിലേക്ക്

നായകനായി മലയാളത്തിലെത്തുന്ന കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ കാളിദാസ് തന്നെയാണ് അറിയിച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങളില്‍ നേരത്തെ ബാലതാരമായി എത്തിയിരുന്നു.

ഇതിലും വലിയ തുടക്കം എനിക്ക് കിട്ടാനില്ല

എബ്രിഡ് ഷൈനിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടാണ് കാളിദാസ് താന്‍ മലയാളത്തില്‍ നായകനായി അഭിനയിക്കുന്ന കാര്യം പറഞ്ഞത്. ഇതിലും വലിയ തുടക്കം തനിക്ക് കിട്ടാനില്ലെന്ന് താരപുത്രന്‍ പറയുന്നു. താന്‍ കുഞ്ഞായിരുന്നപ്പോള്‍ എബ്രിഡ് ഷൈനിന്റെ ഫോട്ടോഷൂട്ടിന് പോസ് കൊടുത്തതും കാളിദാസ് ഓര്‍മിയ്ക്കുന്നു.

അടുത്ത ആഴ്ച ഷൂട്ടിങ് ആരംഭിയ്ക്കും

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളും പേരും ഉടനെ അറിയിക്കും എന്ന് കാളിദാസ് ഫേസ്ബുക്കിലെഴുതി. അടുത്ത ആഴ്ച ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

തമിഴില്‍ രണ്ട് ചിത്രങ്ങള്‍ ചെയ്ത കാളിദാസ്

ബാലാജി തരുണീതരന്‍ സംവിധാനം ചെയ്ത ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് ആദ്യമായി കാളിദാസ് നായകനായി അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. മീന്‍ കുളമ്പും മണ്‍ പാനയും എന്ന രണ്ടാമത്തെ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങും കാളിദാസ് പൂര്‍ത്തിയാക്കിയിരുന്നു.

English summary
Kalidas Jayaram to debut in Malayalam films as a hero to be directed by Abrid Shine. Shoot starts in September
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam