»   » ഒടുവില്‍ കാളിദാസിന്റെ ആ സ്വപ്‌നം സഫലമായി... പക്ഷെ പ്രേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു!

ഒടുവില്‍ കാളിദാസിന്റെ ആ സ്വപ്‌നം സഫലമായി... പക്ഷെ പ്രേക്ഷകരുടെ കാത്തിരിപ്പ് നീളുന്നു!

Posted By: Karthi
Subscribe to Filmibeat Malayalam

താരപുത്രന്മാരില്‍ ബാലതാരമായി സിനിമയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് കാളിദാസ്. മറ്റൊരാള്‍ പ്രണവ് മോഹന്‍ലാലാണ്. ഇരുവരും മികച്ച ബാലതാരങ്ങള്‍ക്കും സംസ്ഥാന പുരസ്‌കാരം നേടിയാണ് താല്കാലികമായി ഇരുവരും അഭിനയത്തോട് വിടപറഞ്ഞത്. ഇരുവരും നായകന്മാരായി എത്തുന്ന ആദ്യ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണ്.

രാമലീല റിലീസിന് മുന്നോടിയായി അരുണ്‍ ഗോപി വേളാങ്കണിയില്‍... പ്രാര്‍ത്ഥിച്ചത് എന്താണെന്നോ?

സിനിമകള്‍ എത്രയായിട്ടും മമ്മൂട്ടിക്ക് മതിയാകുന്നില്ല... പുതിയ സിനിമ 'ഡബിള്‍സ്' സംവിധായകനൊപ്പം!

കാളിദാസ് നായകനായി അരങ്ങേറ്റം കുറിച്ചത് തമിഴിലായിരുന്നു. രണ്ടാം ചിത്രവും തമിഴിലായിരുന്നു. മലയാളത്തിലും കാളിദാസ് നായികനായി അഭിനയിച്ചു. എന്നാല്‍ രണ്ട് ഭാഷകളിലേയും കാളിദാസിന്റെ ആദ്യ ചിത്രങ്ങള്‍ തിയറ്ററില്‍ എത്തിയിട്ടില്ല. എന്നാല്‍ ഇതിനിടെ തന്റെ വലിയൊരു സ്വപ്‌നം കാളിദാസ് സഫലമാക്കുകയുണ്ടായി.

കാളിദാസിന്റെ സ്വപ്‌നം

തന്റെ എക്കാലത്തേയും വലിയ സ്വപ്‌നം സഫലമാക്കിയതായി കാളിദാസ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലാണ് കുറിച്ചത്. ഓഡി കാര്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ ഡ്രൈവ് ചെയ്യുന്ന ദൃശ്യത്തിന് ഒപ്പമായിരുന്നു കാളിദാസ് ഇത് കുറിച്ചത്.

ആരും ശ്രമിക്കരുത്

കാര്‍ 200 കിലോമീറ്റര്‍ സ്പീഡില്‍ എത്തിയപ്പോള്‍ കാറിനുള്ളില്‍ നിന്നും കൈയടിക്കുന്ന ശബ്ദം കേള്‍ക്കാം. ഈ ഹൈവേയില്‍ സ്പീഡ് ലിമിറ്റ് ഇല്ലെന്നും അതിനാല്‍ ആരും ഇത്തരം പ്രകടനത്തിന് ശ്രമിക്കരുതെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

കാളിദാസ് ജയറാം 200KM വേഗതയില്‍ കാറോടിച്ചപ്പോള്‍, വീഡിയോ കാണാം | Filmibeat Malayalam
ജര്‍മ്മനിയില്‍ നിന്നും

ജര്‍മ്മനിയില്‍ നിന്നും

ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നുള്ള വീഡിയോയില്‍ ഓട്ടോ ബാന്‍, ഡ്രൈവ് എന്നീ ഹാഷ് ടാഗുകളോടെയാണ് കാളിദാസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജര്‍മ്മന്‍ നിര്‍മിതമായ ഓഡി കാറാണ് കാളിദാസ് ഓടിക്കുന്നത്.

കാത്തിരിപ്പ് നീളുന്ന ആദ്യ ചിത്രം

കാളിദാസ് ആദ്യമായി നായകനായി അരങ്ങേറിയ തമിഴ് ചിത്രം ഒരു പക്കാ കഥൈ സെന്‍സറിംഗ് സംബന്ധമായ കുരുക്കളില്‍ പെട്ട് പെട്ടിയിലായിരുന്നു. ഇപ്പോള്‍ ചിത്രം സെന്‍സറിംഗ് പൂര്‍ത്തിയാക്കി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി റിലീസിന് ഒരുങ്ങുകയാണ്.

അനന്തമായി നീളുന്ന് പൂമരം

കാളിദാസ് നായകനായി മലയാളത്തിലേക്ക് അരങ്ങേറുന്ന ചിത്രമാണ് പൂമരം. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി.

ട്രേളില്‍ നിറഞ്ഞ് പൂമരം

പൂമരത്തിന്റെ ചിത്രീകരണം അനന്തമായി നീണ്ട് പോയതോടെ ചിത്രം ട്രോള്‍ പേജുകളില്‍ സ്ഥാനം പിടിച്ചു. ഇതോടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായും ചിത്രം ഉടന്‍ തിയറ്ററില്‍ എത്തുമെന്ന് സംവിധായകനും നിര്‍മാതാവുമായ എബ്രിഡ് ഷൈന്‍ വ്യക്തമാക്കുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റ്

കാളിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Kalidas Jayaram's all time dream comes true. He drives an Audi car crossing 200 Kmph.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam